സമൂഹ മാധ്യമങ്ങളില്‍ സജീവമായ താരദമ്പതികളാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. ബിഗ് ബോസ് മലയാളം സീസണ്‍ ഒന്ന് വേദിയില്‍ നിന്ന് തുടങ്ങിയ പ്രണയവും ഷോ കഴിഞ്ഞതിന് ശേഷം നടന്ന വിവാഹവുമൊക്കെ ഇരുവരുടെയും ആരാധകര്‍ ആഘോഷമാക്കിയിരുന്നു. 'പേളിഷ്' എന്ന, ബിഗ് ബോസ് വേദിയില്‍ നിന്ന് ലഭിച്ച ചെല്ലപ്പേരിലാണ് ആരാധകരില്‍ പലരും സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും ഇരുവരെയും പരാമര്‍ശിക്കുന്നത്. ശ്രീനിഷിനൊപ്പമുള്ള വിവാഹജീവിതത്തെക്കുറിച്ചും ഇരുവരുടെയും പ്രൊഫഷണല്‍ ആയ തിരക്കുകളെക്കുറിച്ചും പറയുകയാണ് പേളി മാണി.

'13 ദിവസത്തിന് ശേഷം അദ്ദേഹം (ശ്രീനിഷ്) തിരിച്ചെത്തി. ഇപ്പോഴിതാ 13 ദിവസത്തെ ചിത്രീകരണത്തിനായി ഞാന്‍ മുംബൈയിലേക്ക് പോവുകയാണ്. പക്ഷേ ഒരുമിച്ച് പങ്കിടുന്ന നിമിഷങ്ങളെക്കുറിച്ച് എപ്പോഴും നന്ദിയുള്ളവരാണ് ഞങ്ങള്‍. കാരണം ആ നിമിഷങ്ങള്‍ അത്രയും നല്ലതാണ്. ആ നിമിഷങ്ങളെ അവിസ്മരണീയമാക്കാറുണ്ട് ഞങ്ങള്‍. ഞാന്‍ അദ്ദേഹത്തെ ഇഷ്ടപ്പെടുന്നു. തീര്‍ച്ഛയായും കുറച്ചുനേരത്തേക്ക് മിസ് ചെയ്യും. പക്ഷേ ഗ്രഹാം ബെല്ലിന് നന്ദി, ഫോണ്‍ കണ്ടുപിടിച്ചതിന്. ഓകെ, ഞാന്‍ കള്ളം പറയാനില്ല. കുറച്ച് സങ്കടമുണ്ട്, ജോലിക്കായി ഇന്ന് പോകേണ്ടിവരുന്നതില്‍. പക്ഷേ ഏറ്റവും സന്തോഷവതിയായ ഭാര്യ ഞാനാണ്. കാരണം ഏറ്റവും വിസ്മയിപ്പിക്കുന്ന ഭര്‍ത്താവ് എന്റേതാണ്', ശ്രീനിഷിനൊപ്പമുള്ള ചിത്രത്തോടൊപ്പം പേളി മാണി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

 
 
 
 
 
 
 
 
 
 
 
 
 

Current mood 😇 @srinish_aravind Made (faces) for each other 🤪

A post shared by Pearle Maaney (@pearlemaany) on Sep 28, 2019 at 4:19am PDT

സീ കേരളത്തില്‍ സംപ്രേഷണം ചെയ്യുന്ന 'സത്യ എന്ന പെണ്‍കുട്ടി' എന്ന സീരിയലിന്റെ തിരക്കുകളിലാണ് ശ്രീനിഷ് ഇപ്പോള്‍. പേളിയാകട്ടെ തന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രവുമായി ബന്ധപ്പെട്ട തിരക്കുകളിലും. 'ബര്‍ഫി'യും 'ജഗ്ഗ ജസൂസു'മൊക്കെ ഒരുക്കിയ അനുരാഗ് ബസു സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് പേളി അഭിനയിക്കുന്നത്. അഭിഷേക് ബച്ചന്‍, ആദിത്യ റോയ് കപൂര്‍, രാജ്കുമാര്‍ റാവു, പങ്കജ് ത്രിപാഠി, ഫാത്തിമ സന ഷെയ്ഖ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.