ബിഗ് ബോസ് ഹൗസിൽ വെച്ചാണ് പേളിയും ശ്രീനിഷും പ്രണയത്തിലാകുന്നത്‌.

കുടുംബത്തിലെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുള്ള താര ദമ്പതികളാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. ഏതാനും ദിവസങ്ങൾക്ക് മുൻപായിരുന്നു പേളിയുടെ പിറന്നാള്‍. അന്നേ ദിവസം ശ്രീനിഷ് പങ്കുവെച്ച വീഡിയോ ശ്രദ്ധനേടുകയാണ്. പേളിയുടെ പിറന്നാൾ കേക്ക് മുറിക്കുന്നതും സമ്മാനം നൽകുന്നതുമാണ് വീഡിയോയിൽ. മകൾ നിലയ്‌ക്കൊപ്പമാണ് പേളി കേക്ക് മുറിച്ചത്. അതിനു ശേഷം കൈയ്യില്‍ കരുതിയിരുന്ന പാദസരം ശ്രീനിഷ് പേളിയുടെ കാലില്‍ അണിയിക്കുന്നതും കാണാം. സന്തോഷം കൊണ്ട് അത്രയും നേരം ചിരിച്ചുകൊണ്ടിരുന്ന പേളിയുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. നിമിഷ നേരം കൊണ്ടാണ് വീഡിയോ വൈറലായി മാറിയത്.

പേളിയുമായി പ്രണയത്തിലായപ്പോൾ മുതൽ പകർത്തിയ വീഡിയോകൾ ചേർത്തുകൊണ്ട് ഭാര്യയ്ക്കായി ഒരു പിറന്നാൾ സ്പെഷ്യൽ വീഡിയോയും ശ്രീനിഷ് പങ്കുവച്ചു. തന്റെ ലോകത്ത് പ്രകാശം നിറയ്ക്കുന്നയാളാണ് പേളി എന്നാണ് ശ്രീനിഷ് പറഞ്ഞത്. 'ഓരോ നിമിഷത്തിലും സന്തോഷവും സ്നേഹവും നൽകുന്ന എന്റെ സുന്ദരിയായ ഭാര്യക്ക്... അവളുടെ പുഞ്ചിരി എന്റെ ലോകത്തെ പ്രകാശിപ്പിക്കുകയും എന്റെ ഹൃദയത്തിൽ അനന്തമായ സന്തോഷം നിറയ്ക്കുകയും ചെയ്യുന്നു. സാഹസീകതയുടേയും ചിരിയുടേയും പ്രണയത്തിന്റേയും ഒരുമിച്ചുള്ള മറ്റൊരു വർഷത്തിന് ആശംസകൾ. എന്നും നിന്നോടൊപ്പമായിരിക്കുന്നതിൽ സന്തോഷിക്കുകയും നന്ദിയുള്ളവനുമാണ് ഞാൻ', എന്നാണ് ശ്രീനി കുറിച്ചത്.

View post on Instagram

ബിഗ് ബോസ് ഹൗസിൽ വെച്ചാണ് പേളിയും ഭർത്താവ് ശ്രീനിഷും പ്രണയത്തിലാകുന്നത്‌. മലയാളി പ്രേക്ഷകര്‍ ആഘോഷമാക്കിയ പ്രണയമായിരുന്നു ഇവരുടേത്. ബിഗ് ബോസ് ഹൗസിലെ നൂറ് ദിവസങ്ങൾ കഴിയുമ്പോൾ പേളി - ശ്രീനിഷ് പ്രണയവും ഇല്ലാതെയാകുമെന്നാണ് പലരും കരുതിയത്. എന്നാൽ ഷോ കഴിഞ്ഞ് പുറത്തെത്തി അധികം വൈകാതെ തന്നെ ഇവർ വിവാഹിതരാവുകയായിരുന്നു.

View post on Instagram

സീരിയലുകളിൽ സജീവമായിരുന്ന ശ്രീനിഷ് ഇപ്പോൾ അഭിനയത്തിൽ നിന്നൊക്കെ വിട്ടുനിൽക്കുകയാണ്. പേളിയും വളരെ വിരളമായി മാത്രമാണ് ഇപ്പോൾ ഷോകൾ ചെയ്യുന്നത്. രണ്ടുപേരും പൂർണമായി യൂട്യൂബിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്.

മുഖംമൂടികൾ അഴിഞ്ഞോ? റിയാസിന്റെയും ഫിറോസിന്റെയും വരവ് ഗുണം ചെയ്‍തത് ആർക്ക് ?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..

Kannur train fire | Kerala School Opening | ഏഷ്യാനെറ്റ് ന്യൂസ് ലൈവ് | Kerala Live TV News