കുഞ്ഞിന്റെ വളർച്ചയും ഓരോ അനക്കങ്ങളും സന്തോങ്ങളുമെല്ലാം പേളി ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. 

മ്മയാകാനുള്ള കാത്തിരിപ്പിലാണ് നടിയും അവതാരകയുമായ പേളി മാണി. ഗര്‍ഭകാലത്തെ ഓരോ ചെറിയ സന്തോഷങ്ങളും വിശേഷങ്ങളുമെല്ലാം പേളി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇവയെല്ലാം തന്നെ ആരാധകർ ഏറ്റെടുക്കുകയും ചെയ്തിരുന്നു. താരത്തിന്റെ മെറ്റേണിറ്റി ഫാഷനും വളരെ ശ്രദ്ധേയമാണ്. താരങ്ങൾ അടക്കം നിരവധി പേർ പേളിയ്ക്കും ശ്രീനിഷിനും ആശംസകളുമായി എത്തിയിരുന്നു.

ഇപ്പോഴിതാ പേളിയുടെ പുതിയ ചിത്രമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. സ്റ്റൈലിഷ് ലുക്കിൽ മനോഹരിയായാണ് താരം ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. 'കാരണം വസ്ത്രധാരണം എന്നെ സന്തോഷവതിയാക്കുന്നു ..' എന്ന കുറിപ്പോടെയാണ് പേളി ചിത്രം പങ്കുവച്ചിരിക്കുന്നത്. 

View post on Instagram

കുഞ്ഞിന്റെ വളർച്ചയും ഓരോ അനക്കങ്ങളും സന്തോങ്ങളുമെല്ലാം പേളി ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. തന്റെ ഉദരത്തിൽ വളരുന്ന ജീവന് അഞ്ചുമാസം പ്രായമായപ്പോൾ ഹൃദ്യമായൊരു കുറിപ്പ് പേളി പങ്കുവച്ചിരുന്നു.

Read Also: 'ആദ്യത്തെ മൂന്നുമാസം അല്‍പ്പം ബുദ്ധിമുട്ടായിരുന്നു'; ഗര്‍ഭകാല വിശേഷങ്ങളുമായി പേളി