തനിക്ക് ഇത് അഞ്ചാം മാസം ആണെന്ന് പറഞ്ഞുകൊണ്ടാണ് പേളിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് തുടങ്ങുന്നത്.

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് പേളി മാണിയും ശ്രീനിഷും. ആദ്യത്തെ കുഞ്ഞിനായി കാത്തിരിക്കുകയാണ് ഇരുവരും. സോഷ്യല്‍ മീഡിയയില്‍ വളരെ അധികം സജ്ജീവമായ താരങ്ങള്‍ തങ്ങളുടെ വിശേഷങ്ങള്‍ എപ്പോഴും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ഗര്‍ഭകാല വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ് പേളി. 

തനിക്ക് ഇത് അഞ്ചാം മാസം ആണെന്ന് പറഞ്ഞുകൊണ്ടാണ് പേളിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് തുടങ്ങുന്നത്. 'ആദ്യത്തെ മൂന്ന് മാസം അല്‍പ്പം ബുദ്ധിമുട്ടായിരുന്നു. കാരണം ഞാന്‍ ഛര്‍ദ്ദിക്കുമായിരുന്നു. സാധാരണ ഗര്‍ഭത്തിന്‍റെ ലക്ഷണങ്ങള്‍ എല്ലാം ബുദ്ധിമുട്ടിച്ചിരുന്നു. അത് കഴിഞ്ഞുള്ള മാസങ്ങള്‍ രസകരമായിരുന്നു. ഞാന്‍ കൂടുതല്‍ ഊര്‍ജ്ജസ്വലമായി തുടങ്ങി. ഇപ്പോള്‍ എനിക്ക് പാചകം, വൃത്തിയാക്കല്‍, ഡ്രൈവിംഗ് തുടങ്ങിയവ ഇഷ്ടമാണ്'- പേളി കുറിച്ചു.

'കുഞ്ഞ് എപ്പോഴും ഒരു ചെറിയ ചലനത്തിലൂടെ ഹായ് പറയുന്നു. അതിനാല്‍ ഞാന്‍ കുഞ്ഞുമായി കൂടുതല്‍ അടുത്തു തുടങ്ങി. ഞാന്‍ പാട്ട് പാടും.. പാട്ടുകള്‍ കേള്‍ക്കും.. ഞങ്ങളുടെ ചെറിയ പ്രാര്‍ത്ഥനകള്‍ ചൊല്ലും. ഞാന്‍ ശ്രദ്ധിച്ച മറ്റൊരു കാര്യം, ഈ ദിവസങ്ങളില്‍ എന്‍റെ കൈ എപ്പോഴും എന്‍റെ കുഞ്ഞിനെ ചുറ്റിപ്പറ്റിയാണ് ഇരിക്കുന്നത്. കുഞ്ഞിനെ സുരക്ഷിതമായി സൂക്ഷിക്കുകയാണ് ഞാന്‍'- പേളി പറയുന്നു. 

View post on Instagram

ഈ ലോകത്തേയ്ക്ക് ഒരു പുതിയ അംഗത്തെ കൊണ്ടുവരാന്‍ തിരഞ്ഞെടുത്ത ദമ്പതികളെന്ന നിലയില്‍ ഞങ്ങള്‍ ഭാഗ്യം ചെയ്തവരാണ് എന്നു പറഞ്ഞാണ് പേളി കുറിപ്പ് അവസാനിപ്പിക്കുന്നത്. നീല- പച്ച നിറങ്ങളിലുള്ള മേറ്റേണിറ്റി ഡ്രസ്സ് ധരിച്ചുനില്‍ക്കുന്ന തന്‍റെ ചിത്രങ്ങളും പേളി പങ്കുവച്ചിട്ടുണ്ട്. 

View post on Instagram

മലയാളത്തിലെ ആദ്യത്തെ ബിഗ് ബോസ് ഷോയിലെ മത്സാര്‍ഥികളായിരുന്നു പേളിയും ശ്രീനിഷും. ഷോ മുന്നേറവെ ഇരുവരും പ്രണയത്തിലാവുകയായിരുന്നു. 2019 മെയിലാണ് ഇരുവരും വിവാഹിതരായത്. 

Also Read: 'ജീവിതത്തില്‍ ആദ്യമായാണ് മേക്കപ്പ് എന്ന് അമ്മ'; അമ്മയ്ക്ക് പിറന്നാള്‍ ആശംസകളുമായി പേളി മാണി...