കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ രാജ്യം മുഴുവന്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. രാജ്യം മുഴുവന്‍ വീടിനകത്ത് കഴയുന്ന സാഹചര്യമാണ്. ചിലരൊക്കെ പുറത്തിറങ്ങുകയും പൊലീസിന്‍റെ തല്ലുവാങ്ങുകയും ചെയ്യുന്നുണ്ടെങ്കിലും മികച്ച മാതൃകയാണ് നമ്മുടെ സെലിബ്രേറ്റികളെല്ലാം കാണിക്കുന്നത്.  വലിയ ഷെഡ്യൂളുകളും തിരക്കുമായി ജീവിച്ച അവരെല്ലാം വീട്ടിനകത്ത് തന്നെ കഴയുകയാണ്. അതിനിടയിലും ആരാധകരെ ആശ്വസിപ്പിക്കാനും സമാധാനിപ്പിക്കാനും അവര്‍ സമയം കണ്ടെത്തുകയും ചെയ്യുന്നുണ്ട്.

വീട്ടിനുള്ളില്‍ തന്നെയിരിക്കുന്ന പേളിയുടെ ചില കുറുമ്പുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പുറത്തുപോകണമെന്ന് വാശിപിടിക്കുന്ന കുഞ്ഞി പേളിയും അത് ചെയ്യരുതെന്ന് പറഞ്ഞ് മനസിലാക്കുന്ന വലിയ പേളിയുമാണ് വീഡിയോയിയല്‍. ലുലുമോളിൽ പോകാൻ വാശിപിടിക്കുന്ന കുഞ്ഞാവയും വേണ്ടെന്ന് പറയുന്ന വലിയ പേളിയെയും കാണാം. അമ്മയുടെ ഭാവത്തിലാണ് വലിയ പേളി. ബോറടിക്കുന്നു ലുലുമോളിൽ പോകണം എന്ന് പറഞ്ഞു കരയുമ്പോൾ അമ്മ എത്തി ആദ്യം സമാധാനിപ്പിക്കാൻ ശ്രമിക്കുന്നെങ്കിലും കേൾക്കാൻ കുട്ടി പേളി തയ്യാറാകുന്നില്ല. പിന്നീട് അമ്മ കടുപ്പിക്കുന്നതുമാണ് വീഡിയോ. അഹാന കൃഷ്ണകുമാറടക്കം ഇവിടെയും സമാന അവസ്ഥയാണെന്ന് പറ‍ഞ്ഞ് രംഗത്തെത്തിയിട്ടുണ്ട്.

 
 
 
 
 
 
 
 
 
 
 
 
 

Dedicated to all Mothers and Kids 😘

A post shared by Pearle Maaney (@pearlemaany) on Mar 27, 2020 at 5:28am PDT