ശ്രീനിഷ് ആണ് വീഡിയോ ഷൂട്ട് ചെയ്‍തിരിക്കുന്നത്. പേളി മാണിയുടെ യുട്യൂബ് ചാനലിലൂടെ പുറത്തിറക്കിയ വീഡിയോ നിലവില്‍ ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഉണ്ട്.

തങ്ങളുടെ ആദ്യത്തെ കണ്‍മണിയായി എത്തിയ മകളുടെ പേര് കഴിഞ്ഞ ദിവസമാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും ആരാധകരുമായി പങ്കുവച്ചത്. 'നില ശ്രീനിഷ്' എന്നാണ് കുട്ടിക്ക് പേരിട്ടിരിക്കുന്നത്. ഇപ്പോഴിതാ മകള്‍ ജനിച്ച ദിവസത്തിന്‍റെ അനുഭവം ഒരു വീഡിയോ ഡയറി പോലെ പങ്കുവച്ചിരിക്കുകയാണ് പേളി മാണി. 

ആശുപത്രിയിലേക്ക് പോകുന്നതു മുതല്‍ മകളുമായി വീട്ടിലേക്ക് തിരിച്ചെത്തുന്നതുവരെയുള്ള നിമിഷങ്ങളുടെ അനുഭവം പേളി പറയുന്നുണ്ട്. ശ്രീനിഷ് ആണ് വീഡിയോ ഷൂട്ട് ചെയ്‍തിരിക്കുന്നത്. പേളി മാണിയുടെ യുട്യൂബ് ചാനലിലൂടെ പുറത്തിറക്കിയ വീഡിയോ നിലവില്‍ ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഉണ്ട്.

മകള്‍ക്ക് 'നില' എന്ന് പേരിട്ടതിനെക്കുറിച്ച് ശ്രീനിഷ് നേരത്തെ ഇങ്ങനെ കുറിച്ചിരുന്നു- "ആദ്യമായി അവളെ കൈകളില്‍ എടുത്തപ്പോള്‍ ചന്ദ്രന്‍റെ ഒരു തുണ്ട് കൈയില്‍ ഇരിക്കുന്നതുപോലെയാണ് തോന്നിയത്. അത്രയും വിലപ്പെട്ടത്.. സാക്ഷാത്കരിക്കപ്പെട്ട ഒരു വലിയ സ്വപ്‍നം. അത്രയും ശുദ്ധവും ദൈവികവുമായത്. അതിനാല്‍ ചന്ദ്രന്‍ എന്നര്‍ഥം വരുന്ന ഒരു പേര് തിരഞ്ഞെടുത്തു". മാര്‍ച്ച് 20നാണ് കുട്ടി ജനിച്ചത്.

YouTube video player