പേളി മാണിയുടെയും ശ്രീനിഷ് അരവിന്ദനും ആരാധകരുടെ പ്രിയതാരങ്ങളാണ്. ബിഗ് ബോസ്സിലാണ് ഇരുവരും തങ്ങളുടെ പ്രണയം തുറന്നുപറഞ്ഞത്. ബിഗ് ബോസ്സിനു ശേഷം ഇരുവരും വിവാഹിതരാകുകയും ചെയ്‍തു. ഇരുവരുടെയും വിവാഹഫോട്ടോകള്‍ വൈറലായിരുന്നു. ഇപ്പോഴിതാ പുതിയ ഒരു ഫോട്ടോയാണ് വൈറലാകുന്നത്.

വിവാഹത്തിന് ശേഷം എന്ന തലക്കെട്ടോടു കൂടിയാണ് ഫോട്ടോ ചെയ്‍തിരിക്കുന്നത്. പ്രതീക്ഷയും യാഥാര്‍ഥ്യവും എന്നും എഴുതിയിരിക്കുന്നു. പ്രതീക്ഷ എന്ന തലക്കെട്ടിനു മുകളില്‍ പ്രണയാതുരരായ പേളിയും ശ്രീനിഷുമാണ് ഉള്ളത്. മറുവശത്ത് മുഖത്ത് കരിതേച്ച് നില്‍ക്കുന്ന ഫോട്ടോയും.