ആത്മകഥാപരമായ നോവലായ തുമാരീ ഔഖാത് ക്യാ ഹേ പിയൂഷ് മിശ്രയിലാണ് താരം ചെറുപ്പത്തിലെ സംഭവത്തെക്കുറിച്ച് തുറന്ന് പറയുന്നത്. 

മുംബൈ: ബോളിവുഡിലെ ബഹുമുഖ പ്രതിഭയാണ് പീയുഷ് മിശ്ര. ഗ്യാങ്സ് ഓഫ് വസേയ്പൂർ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയമായ വേഷം ഇദ്ദേഹത്തെ പ്രശസ്തനാക്കിയെങ്കിലും. സ്വതസിദ്ധമായ ഡയലോഗ് രചനയിലൂടെ ശ്രദ്ധേയനാണ് മിശ്ര. ഇദ്ദേഹത്തിന്‍റെ സംഗീതവും ഏറെ പ്രശസ്തമാണ്. ഇദ്ദേഹത്തിന്‍റെ ബാന്‍റ് നടത്തുന്ന സംഗീത നിശകള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാണ്. ഇപ്പോള്‍ ഇതാ കുട്ടിക്കാലത്ത് താന്‍ നേരിട്ട ലൈംഗിക അതിക്രമം തുറന്നു പറഞ്ഞിരിക്കുകയാണ് മിശ്ര. 

ആത്മകഥാപരമായ നോവലായ തുമാരീ ഔഖാത് ക്യാ ഹേ പിയൂഷ് മിശ്രയിലാണ് താരം ചെറുപ്പത്തിലെ സംഭവത്തെക്കുറിച്ച് തുറന്ന് പറയുന്നത്. ബന്ധുവായ ഒരു സ്ത്രീയാണ് അന്ന് എഴാം ക്ലാസുകാരനായ ഇദ്ദേഹത്തെ പീഡിപ്പിച്ചത് എന്നാണ് വെളിപ്പെടുത്തല്‍. ഇതിനകം ബോളിവുഡിലെ മാധ്യമങ്ങളില്‍ ഇത് തലക്കെട്ടായിട്ടുണ്ട്. സംഭവം തന്നെ ഞെട്ടിച്ചെന്നും തന്റെ ജീവിതത്തിലുടനീളം ഈ സംഭവം സങ്കീര്‍ണ്ണതയുണ്ടാക്കിയെന്നുംസംഭവത്തെക്കുറിച്ച് സംസാരിച്ച പിയൂഷ് മിശ്ര വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.

“ലൈംഗികത വളരെ ആരോഗ്യകരമായ ഒരു കാര്യമാണ്. പക്ഷെ അതിന്‍റെ ആദ്യത്തെ അനുഭവം നല്ലതായിരിക്കണം, അല്ലാത്തപക്ഷം അത് നിങ്ങളെ ജീവിതത്തിന് മുറിവേൽപ്പിക്കും. അത് ജീവിതകാലം മുഴുവൻ നിങ്ങളെ വേട്ടയാടും. ആ ലൈംഗികാതിക്രമം എന്റെ ജീവിതത്തിലുടനീളം കാര്യങ്ങള്‍ സങ്കീർണ്ണമാക്കി. അതിൽ നിന്ന് പുറത്തുവരാൻ എനിക്ക് വളരെയധികം സമയമെടുത്തു" - മിശ്ര പറയുന്നു.

“ചില ആളുകളുടെ വിവരങ്ങള്‍ വെളിപ്പെടുത്താതിരിക്കാന്‍ ഞാൻ ആഗ്രഹിക്കുന്നു. അവരിൽ ചിലർ സ്ത്രീകളും ചിലർ പുരുഷന്മാരുമാണ് ഇപ്പോൾ സിനിമാ മേഖലയിൽ ഉള്ളവരാണ്. ആരോടും പ്രതികാരം ചെയ്യാനോ ആരെയും വേദനിപ്പിക്കാനോ ഞാൻ ആഗ്രഹിക്കുന്നില്ല " - പീയുഷ് മിശ്ര തുടര്‍ന്നു.

അതേ സമയം പുസ്‌തകത്തില്‍ ചലച്ചിത്രമേഖലയിലെ പിയൂഷ് മിശ്രയുടെ ജീവിതമാണ് അനാവരണം ചെയ്യുന്നത്. മിശ്രയുടം ആദ്യകാലത്തെ കഷ്ടപ്പാടും ഇന്നത്തെ നിലയില്‍ എത്തിയ പ്രയാണവും പുസ്തകം അനാവരണം ചെയ്യുന്നു. 

മഖ്ബൂൽ, ഗുലാൽ, ഗാങ്‌സ് ഓഫ് വാസിപൂർ തുടങ്ങിയ ചിത്രങ്ങളിലെ ശ്രദ്ധേയമായ കഥാപാത്രങ്ങളാണ് പീയുഷിനെ ശ്രദ്ധേയനാക്കിയത്. ഒരു നടൻ എന്നതിലുപരി, ബല്ലിമാരൻ എന്ന സംഗീത ബാൻഡിന്റെ ഗാനരചയിതാവും ഗായകനുമാണ് മിശ്ര.
നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് ബിരുദദാരിയായ അദ്ദേഹം സ്വന്തമായി ഒരു തിയേറ്റർ ഗ്രൂപ്പ് ആരംഭിച്ചിരുന്നു. സാൾട്ട് സിറ്റി, ഇലീഗൽ 2 എന്നീ വെബ് സീരീസുകളിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്.

'നോര്‍വെയില്‍ മക്കള്‍ക്കായി പോരാടുന്ന അമ്മ' : മിസിസ് ചാറ്റർജി Vs നോർവേയുടെ ട്രെയിലര്‍

സല്‍മാന്‍ ചിത്രത്തിലെ 'ബില്ലി ബില്ലി' ഗാനം ഇറങ്ങി; പൂജ സല്‍മാന്‍ ജോഡിയുടെ കെമിസ്ട്രിയെ പുകഴ്ത്തി ആരാധകര്‍