മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് സിത്താര കൃഷ്ണകുമാര്‍. ചുരുങ്ങിയ കാലം കൊണ്ട് മനോഹരമായ ഗാനങ്ങള്‍ പാടിയ സിത്താര സംസ്ഥാന അവാര്‍ഡ് അടക്കമുള്ള നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കി. സിത്താര പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാകാറുണ്ട്. താരം കഴിഞ്ഞദിവസം പങ്കുവച്ച മനോഹരമായ കുടുംബചിത്രമാണിപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

മകള്‍ റിതുവിനും, സജീഷിനുമൊപ്പമുള്ള ചിത്രമാണ് സിത്താര പങ്കുവച്ചിരിക്കുന്നത്. സിത്താരയുടേയും സജീഷിന്റേയും കഴുത്തില്‍ കയ്യിട്ടുനില്‍കുന്ന മകളെയും ചിത്രത്തില്‍ കാണാം. 'ബ്രഹ്മദത്തന്‍ നോക്കി നില്‍ക്കെ, ഉടലു നിറയെ തലകളുള്ള ഭീകര സത്വമായി സുഭദ്ര' എന്ന ക്യാപ്ഷനോടെയാണ് ചിത്രം പങ്കുവച്ചത്. നിരവധി ആരാധകരാണ് ചിത്രത്തിന് കമന്റുമായെത്തിയിരിക്കുന്നത്.

കെ എം കൃഷ്ണകുമാറിന്റെയും സാലി കൃഷ്ണകുമാറിന്റെയും മകളാണ് സിത്താര കൃഷ്ണകുമാര്‍. ഗായികയായിട്ട് മാത്രമല്ല, നര്‍ത്തകി എന്ന നിലയിലും ശ്രദ്ധേയയാണ് സിത്താര കൃഷ്ണകുമാര്‍.