ബോളിവുഡിലെ ഏറ്റവും ധനികയായ മാനേജരും ഇവർ തന്നെയാണ്. 

നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം എത്തിയ ഷാരൂഖ് ഖാൻ ചിത്രം പഠാൻ മിന്നും പ്രകടനം കാഴ്ചവച്ച് മുന്നേറുകയാണ്. നിരവധി ഹിന്ദി സിനിമകളുടെ റെക്കോർഡുകളും പഠാൻ തകർത്തു കഴിഞ്ഞു. സിനിമയുടെ വിജയത്തിന് പിന്നാലെ ഷാരൂഖ് ധരിക്കുന്ന വാച്ച് മുതൽ മാനേജരുടെ ശമ്പളം വരെ അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ. കഴിഞ്ഞ ദിവസം 4.9 കോടി രൂപ വിലയുള്ള ഷാരൂഖിന്റെ വാച്ച് വാർത്തകളിൽ നിറഞ്ഞിരുന്നു. ഈ അവസരത്തിൽ ഷാരൂഖ് ഖാന്റെ മാനേജർ പൂജ ദദ്‌ലാനിയാണ് ബോളിവുഡിലെ സംസാര വിഷയം.

പൂജയുടെ വരുമാനവും ആസ്തിയുമായി ബന്ധപ്പെട്ടാണ് ചർച്ചകൾ നടക്കുന്നത്. പൂജയ്ക്ക് പ്രതിവർഷം 7 മുതൽ 9 കോടി രൂപ വരെ വരുമാനം ലഭിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. 80 കോടി രൂപയാണ് ഇവരുടെ ആസ്തിയെന്നും വിവരമുണ്ട്. ബോളിവുഡിലെ ഏറ്റവും ധനികയായ മാനേജരും ഇവർ തന്നെയാണ്. 

Scroll to load tweet…

2012 മുതൽ പൂജ ദദ്‌ലാനി ഷാരൂഖ് ഖാന്റെ മാനേജരായി പ്രവർത്തിക്കുകയാണ്. 10 വർഷത്തിലേറെയായി ഷാരൂഖിനൊപ്പം പ്രവർത്തിച്ച ഇവർ നടന്റെ കുടുംബത്തിലെ ഒരാളായി മാറി. ഷാരൂഖിന്റെ കരിയറുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും മേൽനോട്ടം വഹിക്കുന്ന ആളാണ് പൂജ. ഷാരൂഖിന്റെ വളർച്ചയിൽ വലിയൊരു പങ്കുതന്നെ ഇവർ വഹിച്ചിട്ടുണ്ട്.

തിരിച്ചുവരവ് രാജകീയമാക്കി കിം​ഗ് ഖാൻ; 1000 കോടിയിലേക്ക് കുതിച്ച് 'പഠാൻ'

അതേസമയം, പഠാൻ റിലീസ് ചെയ്ത് 18 ദിവസമാകുമ്പോൾ 927 കോടിയാണ് ലോകമെമ്പാടുമായി നേടിയിരിക്കുന്നത്. ഈ ആഴ്ച അവസാനിക്കുന്നതിന് മുൻപ് തന്നെ ഷാരൂഖ് ചിത്രം 1000 തൊടുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ. ജനുവരി 25നാണ് പഠാൻ റിലീസ് ചെയ്തത്. സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രത്തിൽ ദീപിക പദുക്കോൺ നായികയായും ജോൺ എബ്രഹാം പ്രതിനായക വേഷത്തിലും എത്തിയിരുന്നു. സൽമാൻ ഖാൻ അതിഥി വേഷത്തിൽ എത്തിയത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങി ഒട്ടേറെ താരങ്ങളും ചിത്രത്തിലുണ്ട്. 

തിരിച്ചുവരവ് രാജകീയമാക്കി ഷാരൂഖ്; 1000 കോടിയിലേക്ക് കുതിച്ച് 'പഠാൻ '| Pathaan | Shah Rukh Khan