മലയാള സിനിമാ പ്രേമികളുടെ ഇഷ്ടതാരമാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. തന്റെ തിരക്കുകൾക്കിടയിലും സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും ഇരു കൈയ്യും നീട്ടിയാണ് ആരാധകർ സ്വീകരിക്കുന്നത്. ഇപ്പോഴിതാ തന്റെ മകൾ സമ്മാനിച്ച സാരിയെ കുറിച്ചാണ് പൂർണിമ പറയുന്നത്. 

മകൾ അവളുടെ സമ്പാദ്യത്തിൽ നിന്നും ആദ്യമായി വാങ്ങിതന്ന സാരിയാണ് ഇതെന്നാണ് പൂർണിമ പറയുന്നത്. ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച കുറിപ്പിനൊപ്പം മകൾ സമ്മാനിച്ച സാരിയുടുത്തുള്ള ചിത്രങ്ങളും താരം പങ്കുവയ്ക്കുന്നു. 

“ശുദ്ധമായ സ്നേഹത്തിന്റെയും നന്ദിയുടെയും ആറു യാർഡിൽ പൊതിഞ്ഞപ്പോൾ. ആദ്യവരുമാനത്തിൽ നിന്നും എന്റെ മകൾ എനിക്ക് സമ്മാനിച്ച സാരി. ഈ സാരി, കൈപ്പടയിൽ എഴുതിയ ആ കത്ത്, ആ​ മനോഹരമായ നിമിഷം. എല്ലാം നിധിയാണ്,” എന്നാണ് പൂർണിമ കുറിച്ചത്.

പ്രമുഖ ഫാഷൻ ഡിസൈനർ കൂടിയാണ് പൂർണിമ. അതുകൊണ്ട് തന്നെ ഫാഷൻ പ്രേമികൾ പലപ്പോഴും ഏറെ കൗതുകത്തോടെയാണ് പൂർണിമയുടെ ചിത്രങ്ങൾ കാത്തിരിക്കുന്നത്. സ്വയം അണിയുന്ന വസ്ത്രങ്ങളിലും ഹെയർ സ്റ്റൈലിലുമെല്ലാം പൂർണിമ തന്റേതായൊരു സ്റ്റെൽ കൊണ്ടുവരാൻ എപ്പോഴും ശ്രമിക്കാറുണ്ട്.