തമിഴകത്തിന്‍റെ പുതുവർഷപ്പിറവിയില്‍ പൊങ്കൽ നൽവാഴ്ത്തുക്കള്‍ എന്ന ആശംസയുമായി ചില ചിത്രങ്ങള്‍ പങ്കുവയ്ക്കുകയാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. 'ക്യൂട്ട്" എന്നുപറഞ്ഞ് പോകാനുള്ളതല്ല ആ ചിത്രങ്ങള്‍, മറിച്ച് അതില്‍ ശ്രദ്ധിക്കേണ്ട ചില ഫാഷന്‍ പരീക്ഷണങ്ങളുണ്ട്. മലയാളികളുടെ ഒരു ഫാഷന്‍ ക്രിയേറ്ററാണ് പൂര്‍ണിമയെന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കാം. അത്രത്തോളം സിനിമകളിലും ഫാഷന്‍ രംഗത്തും പൂര്‍ണിമയുടെ പരീക്ഷണങ്ങള്‍ വിജയം കണ്ടിട്ടുണ്ട്. തന്‍റെ വസ്ത്രധാരണവും പുതിയ വേഷങ്ങളും കൊണ്ട് എന്നും ഞെട്ടിക്കുന്ന പൂര്‍ണ്ണിമ ഇത്തവണയും പതിവ് തിരുത്തിയിട്ടില്ല.

ഒരുചിത്രശലഭം പോലെ മനോഹരമായ സാരിയില്‍ മിന്നിത്തിളങ്ങുന്ന ചിത്രങ്ങളാണ് ഇത്തവണ പൂര്‍ണിമ ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുന്നത്. പൊങ്കല്‍ സ്പെഷ്യല‍െന്നോണം താരം പങ്കുവച്ച ചിത്രത്തില്‍ ഒരു കുഞ്ഞുകുട്ടിയുടെ ഹെയര്‍ സ്റ്റൈലലും മോഡേണ്‍ ലുക്കിലുള്ള കമ്മലുമടക്കം ട്രെന്‍റില്‍ പുതിയ ശൈലി പരിചയപ്പെടുത്തുകയാണ് താരം.

മഞ്ഞ പൂക്കളുള്ള ഓറഞ്ച് ഷിഫോൺ സാരിയാണ് പൂര്‍ണിമ പുതിയ ഫാഷനായി അവതരിപ്പിക്കുന്നത്. ഓറഞ്ചിൽ വെള്ളപ്പൂക്കളുള്ള സ്ലീവ് ലെസ് ബ്ലൗസും ഉപയോഗിക്കുന്നു. നേരത്തെ പറഞ്ഞതുപോലെ മറ്റ് ആക്സസറീസും ഏറെ ശ്രദ്ധിക്കണം പുതിയ സ്റ്റൈലില്‍. ഉത്തരേന്ത്യന്‍ സ്റ്റൈല്‍ വലിയ കമ്മലുകളും പല നിറത്തിലുളള വളകളും അടക്കം വലിയൊരു ഫാഷന്‍ പരീക്ഷണമാണ് പൂര്‍ണിമ നടത്തുന്നത്.

മുടി ഇരുവശങ്ങളിലായി സ്കൂള്‍ കുട്ടികളുടേതെന്ന പോലെ കെട്ടിവയ്ക്കുന്നു. അതേപോലെ വെളള നിറത്തിലുളള ഷൂവാണ് പൂർണിമ ധരിച്ചിരിക്കുന്നത്. ഇത്തരത്തില്‍ ഫാഷന്‍, കളര്‍ കോമ്പിനേഷന്‍, ആക്സറീസ് തുടങ്ങി എല്ലായിടത്തും പരീക്ഷണം നടത്തുന്ന പുതിയൊരു ട്രെന്‍ഡാണ് പൂര്‍ണിമ പരിചയപ്പെടുത്തുന്നത്. എല്ലാത്തിനും ഉപരിയായി വളരെ വിലക്കുറവില്‍ ലഭിക്കുന്ന അതിസാധാരണമായി ഷിഫോണ്‍ സാരിയിലാണ് പൂര്‍ണിമയുടെ പരീക്ഷണമെന്നതും ശ്രദ്ധേയമാണ്.

മഞ്ഞ സാരിയില്‍ അതിസുന്ദരിയായി പൂര്‍ണിമ എന്ന് പറയുന്നതിലുപരി ബുദ്ധിപൂര്‍വ്വമുള്ള ഒരു ഫാഷന്‍ അവതരണമെന്നുവേണം ചിത്രങ്ങളെ വിശേഷിപ്പിക്കാന്‍. ഏതായാലും മണിക്കൂറുകള്‍ക്കകം തന്നെ വൈറലാവുകയാണ് ചിത്രങ്ങള്‍. പ്രായം കുറ‍ഞ്ഞുവെന്നും ഈ കുഞ്ഞുകുട്ടി ക്യൂട്ടാണല്ലോ എന്നുമാണ് പലരുടെയും പ്രതികരണം.

 
 
 
 
 
 
 
 
 
 
 
 
 

Pongal Nalvazhthukkal✨ #HappyNewYear #sareelovers #fortheloveofsarees #sareewithsneakers#stylingitmyway

A post shared by Ƥσσяиιмα Ɩи∂яαʝιтн (@poornimaindrajithofficial) on Jan 15, 2020 at 2:14am PST

 
 
 
 
 
 
 
 
 
 
 
 
 

Pongal Nalvazhthukkal✨ #HappyNewYear #sareelovers #fortheloveofsarees #sareewithsneakers#stylingitmyway

A post shared by Ƥσσяиιмα Ɩи∂яαʝιтн (@poornimaindrajithofficial) on Jan 15, 2020 at 2:14am PST