ലയാള സിനിമാ പ്രേമികളുടെ ഇഷ്ടതാരമാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. നിലവിൽ അഭിനയ രം​ഗത്ത് അത്ര സജീവമല്ലെങ്കിലും ഇപ്പോഴും പ്രേക്ഷകരുടെ പ്രിയതാരം തന്നെയാണ് പൂർണിമ. അഭിനേത്രിക്ക് പുറമേ പ്രമുഖ ഫാഷൻ ഡിസൈനർ കൂടിയാണ് പൂർണിമ. അതുകൊണ്ട് തന്നെ ഫാഷൻ പ്രേമികൾ പലപ്പോഴും ഏറെ കൗതുകത്തോടെയാണ് പൂർണിമയുടെ ചിത്രങ്ങൾ കാത്തിരിക്കുന്നത്. പൂർണിമയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. 

‌2020ന് ബൈ പറഞ്ഞ് ഗോവയിൽ വെക്കേഷൻ ആഘോഷിക്കുന്ന ചിത്രങ്ങളാണ് താരം ഷെയർ ചെയ്തിരിക്കുന്നത്. ഗോവൻ തീരത്ത് തിരമാലകളെ വാരിപ്പുണർന്നുള്ള ചിത്രങ്ങളാണ് എല്ലാം. ഡെനിം ഷോട്സും ബ്ലാക്ക് ടോപ്പും അണിഞ്ഞ് ആഘോഷത്തിമിർപ്പിലാണ് പൂർണിമ. 

കടൽത്തിരകൾ പൂർണിമയെ വന്നു മൂടിയ ചിത്രത്തിന് “2020 വന്നിടിച്ചപ്പോൾ,”എന്നാണ് ഇന്ദ്രജിത്ത് കമന്റ് നൽകിയിരിക്കുന്നത്. സിനിമാ താരം, ടെലിവിഷന്‍ അവതാരക എന്നീ നിലകളില്‍ നിന്നും സംരംഭകയായി മാറിയ വ്യക്തിയാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. ബോളിവുഡ് അരങ്ങേറ്റത്തിന് പൂർണ്ണിമ തയ്യാറെടുക്കുന്നെന്ന വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. പ്രതീക് ബബ്ബർ നായകനാവുന്ന ചിത്രത്തിലാണ് പൂർണിമ വേഷമിടുക. സച്ചിൻ കുന്ദൽക്കർ ആണ് സംവിധാനം ചെയ്യുന്നത്.