ലയാളികളുടെ പ്രിയപ്പെട്ട താരകുടുംബമാണ് ഇന്ദ്രജിത്തിന്റേയും പൂര്‍ണിമയുടേയും. അച്ഛനേയും അമ്മയേയും പോലെ മക്കളും ഇന്ന് താരങ്ങളാണ്. സോഷ്യല്‍ മീഡിയയിലുടെ എല്ലാവരും ആരാധകരുമായി നിരന്തരം ബന്ധപ്പെടാറുണ്ട്. ഒരുമിച്ചുള്ള രസകരമായ നിമിഷങ്ങളും കുടുംബം സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു പൂർണിമയും ഇന്ദ്രജിത്തും തങ്ങളുടെ 18മത്തെ വിവാഹ വാർഷികം ആഘോഷിച്ചത്. കൂടാതെ പൂർണിമയുടെ പിറന്നാള്‍ കൂടിയായിരുന്നു ഇന്നലെ. 

ഇപ്പോഴിതാ  വിവാഹ വാർഷി ദിനം തങ്ങളുടെ തകർപ്പൻ ഡാൻസാണ് പൂർണിമ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. ഒരുകാലത്തെ ഹിറ്റ് ഗാനമായ ഒരു മധുരക്കിനാവിൻ എന്ന പാട്ടിനാണ് പൂർണിമയും ഇന്ദ്രജിത്തും ചുവടുവയ്ക്കുന്നത്. കഴിഞ്ഞ 18 വർഷങ്ങൾ ഇന്ദ്രന്റെ നൃത്തം പോലെ മൃദുലവും എന്റെ നൃത്തം പോലെ ഭ്രാന്തവുമായിരുന്നു എന്നാണ് പൂർണിമ കുറിക്കുന്നത്

2002 ഡിസംബർ 13നായിരുന്നു ഇരുവരുടേയും വിവാഹം. ഡിസംബർ 13ന് തന്നെയാണ് പൂർണിമയുടെ ജന്മദിനവും. ഇരുവർക്കും രണ്ട് പെൺമക്കളാണ്. പ്രാർഥനയും നക്ഷത്രയും. പ്രാർഥന ഒരു പിന്നണി ഗായിക കൂടിയാണ്.‌