ലയാള സിനിമാ പ്രേമികളുടെ ഇഷ്ടതാരമാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. നിലവിൽ അഭിനയ രം​ഗത്ത് അത്ര സജീവമല്ലെങ്കിലും ഇപ്പോഴും പ്രേക്ഷകരുടെ പ്രിയതാരം തന്നെയാണ് പൂർണിമ. അഭിനേത്രിക്ക് പുറമേ പ്രമുഖ ഫാഷൻ ഡിസൈനർ കൂടിയാണ് പൂർണിമ. അതുകൊണ്ട് തന്നെ ഫാഷൻ പ്രേമികൾ പലപ്പോഴും ഏറെ കൗതുകത്തോടെയാണ് പൂർണിമയുടെ ചിത്രങ്ങൾ കാത്തിരിക്കുന്നത്. ജീവിതത്തിലെ കൊച്ചു കൊച്ചു സന്തോഷങ്ങളും വിശേഷങ്ങളുമെല്ലാം ആരാധകരുമായി താരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, ​ഗോവയിൽ നിന്നുള്ള താരത്തിന്‍റെ സ്റ്റൈലിഷ് വീഡിയോ ആണ് ശ്രദ്ധനേടുന്നത്. 

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കുടുംബത്തോടൊപ്പം ഗോവയിൽ അവധി ആഘോഷിക്കുകയായിരുന്നു പൂർണിമ. ഗോവയിൽ നിന്നുള്ള ഫോട്ടോകൾ ചേർത്തുവച്ച വിഡിയോ ആണ് പൂർണിമ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. 
ദിവസങ്ങൾക്ക് മുൻപ് തന്റെ ഗോവൻ യാത്രയുടെ മറ്റ് ചിത്രങ്ങളും പൂർണിമ പങ്കുവച്ചിരുന്നു. കടലിൽ കളിക്കുന്നതും മക്കൾക്കൊം പോസ് ചെയ്യുന്നതുമായ മനോഹരമായ നിരവധി ചിത്രങ്ങൾ.