രോറ്റ പരമ്പരയിലൂടെ മലയാളികള്‍ നെഞ്ചിലേറ്റുക എന്നത് എല്ലാവര്‍ക്കും കിട്ടുന്ന ഭാഗ്യമല്ല. പ്രത്യേകിച്ചും നായക കഥാപാത്രങ്ങള്‍ക്ക്. എന്നാല്‍ സജിന്‍ എന്ന താരത്തെ ഒറ്റ പരമ്പരയിലൂടെയാണ് മലയാളികള്‍ ഹൃദയത്തിലേറ്റിയത്. കൂടുംബപ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ സാന്ത്വനത്തിലെ ശിവേട്ടനെപ്പറ്റിയാണ് പറഞ്ഞ് വരുന്നത്. വിരലിലെണ്ണാവുന്ന സിനിമകളിലൂടെ മലയാളികള്‍ക്ക് പരിചിതയായ ഷഫ്‌നയുടെ ഭര്‍ത്താവാണ് പരമ്പരയില്‍ ശിവനായെത്തുന്ന സജിന്‍.

ഇത്രകാലം എങ്ങനെ അഭിനയിക്കാതെ പിടിച്ചുനിന്നുവെന്നാണ് പ്രിയപ്പെട്ട ശിവേട്ടനോട് ആരാധകര്‍ ചോദിക്കുന്നത്. എന്നാല്‍ അഭിനയം പാഷനായിരുന്നെന്നും ശ്രമിച്ചുകൊണ്ടേ ഇരിക്കുകയായിരുന്നുവെന്നുമാണ് സജിന്‍ എപ്പോഴും പറയാറുള്ളത്. അത് സത്യമാണെന്ന് കഴിഞ്ഞ ദിവസം പ്രൈവറ്റ് ചാനലിനു കൊടുത്ത അഭിമുഖത്തില്‍ സജിന്‍ പറയുകയും ചെയ്തിരുന്നു. സാന്ത്വനത്തില്‍ സേതുവായെത്തുന്ന ബിജേഷ് ആവന്നൂരിന്റെ കഴിഞ്ഞ ദിവസത്തെ ലൊക്കേഷന്‍ ലൈവിലാണ് സജിനെത്തിയത്.

സ്‌ക്രീനില്‍ അപ്പു ചേച്ചിയായെത്തുന്ന രക്ഷാ രാജിന്റെ വിശേഷങ്ങള്‍ക്കുശേഷം, നിങ്ങളുടെ പ്രിയപ്പെട്ട ശിവേട്ടനെ കാണിച്ചുതരാം എന്ന് പറഞ്ഞാണ് ബിജേഷ് സജിന്റെയടുത്തേക്ക് ലൈവുമായെത്തിയത്. എന്നാല്‍ കഷ്ടപ്പെട്ട് നമസ്‌ക്കാരം പറഞ്ഞൊപ്പിച്ച് ക്യാമറയിലേക്ക്‌ പോലും നോക്കാതെ സജിന്‍ മുങ്ങാന്‍ ശ്രമിക്കുകയായിരുന്നു. സജിനെ ലൈവ് സ്‌ക്രീനില്‍ കണ്ടതോടെ ശിവേട്ടന്റെ വിശേഷങ്ങള്‍ തിരക്കി നിരവധി മെസേജുകളാണ് എത്തിയത്. എന്നാല്‍ അപ്പോഴേക്കും സജിന്‍ മുങ്ങിയിരുന്നു.

സജിന്‍ ക്യാമറയ്ക്ക് മുഖം കൊടുക്കാതെ ഓടാന്‍ നോക്കുമ്പോഴേക്ക് സെറ്റിലെ എല്ലാവരും സജിന്‍ നാണം കുണുങ്ങിയാണ് അവന്‍ ലൈവിലൊന്നും നില്‍ക്കില്ല എന്ന് പറയുന്നുണ്ട്. ഭയങ്കര നാണക്കാരനാണ് നിങ്ങളുടെ ശിവേട്ടനെന്നാണ് ബിജേഷ് പറയുന്നത്. എന്നാല്‍ അഞ്ജലിചേച്ചി എവിടെയെന്ന ചോദ്യത്തിന്, 'ഷൂട്ടില്ല ഇന്ന്' എന്ന് മാത്രമാണ് സജിന്‍ പറയുന്നത്. ആരാധകര്‍ സജിന്‍ ചേട്ടോയെന്നും, ശിവേട്ടാ എന്നെല്ലാം വിളിച്ചെത്തുമ്പോഴേക്കും സജിന്‍ ലൈവില്‍നിന്ന് പതിയെ ഒഴിഞ്ഞുമാറുകയായിരുന്നു.

സാന്ത്വനം ലൊക്കേഷനിലെ ലൈവ് കണ്ടതോടെ ചിപ്പിചേച്ചി എവിടെയെന്നും, തങ്ങളുടെ പ്രിയപ്പെട്ട മറ്റ് താരങ്ങളെവിടെയെന്നുമെല്ലാം ആരാധകര്‍ തിരിക്കുന്നുണ്ട്. ശിവേട്ടന്റെ നാണത്തെ കുറിച്ച് പലരും കമന്റായി ചോദിക്കുന്നുണ്ട്. ജീവിതത്തിലും ബോള്‍ഡായിട്ടുള്ള ആളാണെങ്കിലും, പൊതുവേ ആളുകളോട് വളരെ കുറച്ച് മാത്രം സംസാരിക്കുന്ന ആളാണ് താനെന്ന് പലപ്പോഴും സജിന്‍ പറഞ്ഞിട്ടുണ്ട്. അത് ജാഡയല്ലെന്നും തന്റെ പ്രകൃതമങ്ങനെയാണെന്നുമെല്ലാം സജിന്‍ പറഞ്ഞിട്ടുള്ളതുകൊണ്ട് ആരാധകര്‍ക്ക് ശിവേട്ടനോട് പിണക്കമൊന്നുമില്ല എന്നും ചിലര്‍ പറയുന്നുണ്ട്.