അച്ചു സുഗന്ധ് പങ്കുവച്ച ഏറ്റവും പുതിയ വീഡിയോയാണിപ്പോള്‍ തരംഗമായിരിക്കുന്നത്.

മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം ഹൃദയത്തോട് ചേര്‍ത്തുവച്ച പരമ്പരയാണ് സാന്ത്വനം. ചാനലുകളില്‍ തുടര്‍ച്ചയായി വന്നുകൊണ്ടിരുന്ന കണ്ണീര്‍ പരമ്പരകളില്‍ നിന്നും ഏറെ വ്യത്യസ്തമായാണ് സാന്ത്വനം തുടങ്ങിയതും മുന്നോട്ട് പോയിരുന്നതും. എന്നാല്‍ ഇടയ്ക്കുവച്ച് പഴയൊരു സീരിയല്‍ ഫോര്‍മാറ്റിലേക്ക് മാറിയിട്ടുമുണ്ടായിരുന്നു. ഒരു കൂട്ടുകുടുംബത്തിലെ രസകരമായ നിമിഷങ്ങളെ അതിന്റെ തനിമ നഷ്ടമാകാതെ സ്‌ക്രീനിലേക്ക് പറിച്ചു നടുകയാണ് പരമ്പര ചെയ്യുന്നത്. ഓരോ കഥാപാത്രങ്ങളും താരങ്ങള്‍ എന്നതിലുപരിയായി കഥാപാത്രങ്ങളായി മാറുന്നതും പരമ്പരയില്‍ കാണാം. സാധാരണഗതിയില്‍ കാണുന്ന, ഒരു പ്രധാന കഥാപാത്രത്തിന്റെ വളര്‍ച്ചയ്ക്ക് ആവശ്യമായി മാത്രം ചുറ്റും മറ്റ് കഥാപാത്രങ്ങളെ അടുക്കി വയ്ക്കുന്ന രീതി മാറ്റി, പരമ്പരയിലെ എല്ലാ കഥാപാത്രങ്ങള്‍ക്കും ഒരേ പ്രാധാന്യം തന്നെയാണ് കഥാഗതിയില്‍ ഉള്ളത് എന്നതും പരമ്പരയെ മറ്റ് പരമ്പരയില്‍ നിന്നും വ്യത്യസ്തമാക്കുന്നു.

പരമ്പരയിലെ എല്ലാ കഥാപാത്രങ്ങള്‍ക്കും, താരങ്ങള്‍ക്കും സോഷ്യല്‍മീഡിയയില്‍ വലിയ സപ്പോര്‍ട്ടാണ് കിട്ടുന്നത്. കൂടാതെ ഓരോരുത്തര്‍ക്കും വ്യത്യസ്തമായ നിരവധി ഫാന്‍ ഗ്രൂപ്പുകളും സോഷ്യല്‍മീഡിയയിലുണ്ട്. നമ്മുടെ വീട്ടിലെ ഓരോരുത്തരുമായി പരമ്പരയിലെ പലര്‍ക്കും ബന്ധമുണ്ട് എന്നതാണ് ആരാധകര്‍ക്ക് പരമ്പരയോട് ഇത്രമാത്രം അടുപ്പം തോന്നുന്നതിനുള്ള മറ്റൊരു കാരണം. അതുകൊണ്ടുതന്നെയാണ് 'സാന്ത്വനം' വീട്ടിലെ ഏറ്റവും ഇളയവനും, അല്പം കുസൃതിയുമെല്ലാമുള്ള കണ്ണനെ പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമാകാനുള്ള കാരണം. 'കണ്ണനായി' പരമ്പരയിലെത്തുന്നത് തിരുവനന്തപുരം സ്വദേശിയായ അച്ചു സുഗന്ധാണ്. യുവതികളുടെ വലിയൊരു സപ്പോര്‍ട്ട് കണ്ണന് സോഷ്യല്‍മീഡിയയില്‍ എല്ലായിടത്തുമുണ്ട്. ഇന്‍സ്റ്റഗ്രാം ഫേസ്ബുക്ക് കൂടാതെ അച്ചു സുഗന്ധ് യൂട്യൂബിലും സജീവമാണ്. സെറ്റില്‍ നിന്നുമുള്ള വിശേഷങ്ങളുമായി ചെയ്യാറുള്ള അച്ചുവിന്റെ മിക്ക വീഡിയോകളും സോഷ്യല്‍മീഡിയയില്‍ തരംഗമാണ്.

അച്ചു സുഗന്ധ് പങ്കുവച്ച ഏറ്റവും പുതിയ വീഡിയോയാണിപ്പോള്‍ തരംഗമായിരിക്കുന്നത്. പരമ്പരയില്‍ കണ്ണന്റെ മുറപ്പെണ്ണായ അച്ചുവുമായുള്ള കണ്ണന്റെ കൂടിക്കാഴ്ച്ചയുടെ എപ്പിസോഡ് കഴിഞ്ഞ ദിവസമായിരുന്നു സംപ്രേഷണം ചെയ്തത്. ആ സീനിന്റെ ഡബ്ബിംങ് വീഡിയോയാണ് അച്ചു തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവച്ചിരിക്കുന്നത്. വെറും 2.30 മിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോ ഇതിനോടകം പത്ത് ലക്ഷത്തോളം ആളുകാണ് കണ്ടത്. കണ്ണന്‍ അച്ചുവുമായി കാണുന്നത്, ചെറിയൊരു തര്‍ക്കം സീനിലൂടെയാണ്. കണ്ണന്റെ ചെരുപ്പിന്റെ മുകളില്‍ ചെരുപ്പ് വച്ച അച്ചുവിനോട് കണ്ണന്‍ കയര്‍ക്കുന്നതും മറ്റുമുള്ള ആ സീന്‍ പരമ്പരയുടെ ആരാധകര്‍ക്ക് ചെറിയൊരു പുഞ്ചിരി സമ്മാനിച്ച സീനാണ്. ആ സീനിന്റെ ഡബ്ബിങ്ങാമ് അച്ചു സുഗന്ധ് പങ്കുവച്ചിരിക്കുന്നത്.

അച്ചു സുഗന്ധ് പങ്കുവയ്ക്കുന്ന വീഡിയോയ്ക്കും ഫോട്ടോകള്‍ക്കും പൊതുവായി ആരാധകര്‍ പറയുന്ന കമന്റ് സിനിമാ നടന്‍ ദിലീപിന്റെ മാനറിസങ്ങള്‍ ഉണ്ടല്ലോ എന്നാണ്. ഈ വീഡിയോയും ആരാധകര്‍ ദിലീപിനോട് ഉപമിക്കുന്നുണ്ട്. കണ്ണന്‍ പഴയകാലത്തെ ദിലീപിനെ ഓര്‍മ്മിപ്പിക്കുന്നുവെന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്.

വീഡിയോ കാണാം

YouTube video player