കൊച്ചി ലുലു മാളില്‍ ഇതുവരെ നടന്ന എല്ലാത്തരം സിനിമാ പ്രൊമോഷന്‍ പരിപാടികളെയും ജനപങ്കാളിത്തം കൊണ്ട് മറികടക്കുന്നതായിരുന്നു ജോഷി ചിത്രത്തിന്റെ ട്രെയ്‌ലര്‍ ലോഞ്ച്. ജോഷി നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സംവിധാനം ചെയ്യുന്ന 'പൊറിഞ്ചു മറിയം ജോസി'ന്റെ ട്രെയ്‌ലര്‍ പുറത്തിറക്കിയത് മോഹന്‍ലാല്‍ ആയിരുന്നു. മാളില്‍ തിങ്ങിനിറഞ്ഞ കാണികള്‍ക്കിടയിലേക്ക് ലാല്‍ എത്തിച്ചേര്‍ന്നപ്പോള്‍ത്തന്നെ ആരവങ്ങളും അകമ്പടിയായെത്തി. ജോഷിയ്‌ക്കൊപ്പം വേദി പങ്കിട്ട മോഹന്‍ലാല്‍ സിനിമ്ക്കും അണിയറപ്രവര്‍ത്തകര്‍ക്കും ആശംസകള്‍ നേര്‍ന്നാണ് മടങ്ങിയത്. 

ജോഷിയ്‌ക്കൊപ്പം പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ജോജു ജോര്‍ജ്ജ്, ചെമ്പന്‍ വിനോദ് ജോസ്, നൈല ഉഷ തുടങ്ങിയവരൊക്കെ പരിപാടിക്ക് എത്തിയിരുന്നു. ലുലു മാളിലെ ഒഫിഷ്യല്‍ ലോഞ്ചിന്റെ സമയത്തുതന്നെ മലയാളത്തിലെ 34 താരങ്ങളുടെ ഫേസ്ബുക്ക് പേജുകളിലൂടെയും ട്രെയ്‌ലര്‍ പുറത്തുവിട്ടിരുന്നു.

 

(വീഡിയോയ്ക്ക് കടപ്പാട്: ഫിലിം ഫാക്റ്ററി)