ലയാളികളുടെ പ്രിയതാരമാണ് ഇന്ദ്രജിത്ത്. 'പടയണി' എന്ന ചിത്രത്തിൽ ബാലതാരമായി എത്തിയ താരം പിന്നീട് മലയാളികളുടെ ഇഷ്ട നടനായി മാറുകയായിരുന്നു. ഇന്ന് പിറന്നാൾ ആഘോഷിക്കുന്ന ഇന്ദ്രജിത്തിന് അനുജൻ പൃഥ്വിരാജ് നൽകിയ ആശംസയാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.  

പൃഥ്വിരാജ് പങ്കുവച്ച ചിത്രമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. തങ്ങളുടെ കുട്ടിക്കാല ചിത്രമാണ് പൃഥ്വി പങ്കുവച്ചിരിക്കുന്നത്, തല മൊട്ടയടിച്ച രണ്ട് വികൃതി കുട്ടികളായാണ് ഇരുവരും ചിത്രത്തിൽ. 'പിറന്നാൾ ആശംസകൾ ചേട്ടാ' എന്നാണ് പൃഥ്വി ചിത്രത്തോടൊപ്പം കുറിച്ചത്.  അതേസമയം, ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധി പേരാണ് ഇന്ദ്രജിത്തിന് ജന്മദിനമാശംസിച്ചിരിക്കുന്നത്.

Happy birthday chetan 👩🏼‍🦲😬❤️🍻🎂 Indrajith Sukumaran

Posted by Prithviraj Sukumaran on Wednesday, 16 December 2020

പടയണിക്ക് ശേഷം ‘ഊമപ്പെണ്ണിന്‌ ഉരിയാടാപ്പയ്യൻ’ എന്ന ചിത്രത്തിൽ വില്ലനായിട്ടായിരുന്നു ഇന്ദ്രജിത്തിന്റെ രണ്ടാം വരവ്. ലാൽ ജോസ് സംവിധാനം ചെയ്ത ‘മീശമാധവൻ’ എന്ന ചിത്രത്തിലെ ഈപ്പൻ പാപ്പച്ചി എന്ന വില്ലൻ കഥാപാത്രമാണ് ഇന്ദ്രജിത്തിനെ ആദ്യകാലത്ത് ശ്രദ്ധേയനാക്കിയ ചിത്രങ്ങളിൽ ഒന്ന്. പിന്നീടിങ്ങോട്ട് തിരശ്ശീലയിൽ നിറ സാന്നിധ്യമായി താരമുണ്ട്.