ട്രോളന്‍മാര്‍ സോഷ്യല്‍ മീഡിയയിലെ ഏറ്റവും ശക്തമായ സാന്നിധ്യങ്ങളിലൊന്നാണ്. ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ട്രോളുകള്‍ സോഷ്യല്‍ ലോകത്ത് വലിയ ചര്‍ച്ചയാകാറുണ്ട്. നടന്‍ പൃഥ്വിരാജിന്‍റെ ആടി സെയില്‍ പരസ്യമാണ് ട്രോളന്‍മാര്‍ ഇപ്പോള്‍ പ്രധാനമായും ഏറ്റെടുത്തിരിക്കുന്നത്. പൃഥ്വിയുടെ ആടി സെയില്‍ ട്രോളുകള്‍ കണ്ട് സാക്ഷാല്‍ സുപ്രിയ പോലും ട്രോളന്‍മാരെ വാഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ്.

മകളുടെ പിടിഎ മീറ്റിംഗ് പൊളിച്ച പൃഥ്വിയും അത് കണ്ട് തലയില്‍ കൈവയ്ക്കുന്ന സുപ്രിയയുമാണ് ട്രോളിലെ കഥാപാത്രങ്ങള്‍. മകളുടെ പിടിഎ മീറ്റിംഗ് ഇത്ര വേഗത്തില്‍ കഴിഞ്ഞോ എന്ന് ചോദിക്കുന്ന സുപ്രിയ മറുപടി കേട്ട് തലയില്‍ കൈവയ്ക്കുകയാണ്. മീറ്റിംഗ് തുടങ്ങിയപ്പോഴേക്കും അച്ഛന്‍ വന്ന് എല്ലാവരെയും ആടി സെയിലിന് പറഞ്ഞയച്ചെന്ന മറുപടിയാണ് ട്രോളന്‍മാരുടെ ഭാവനയില്‍ വിരിഞ്ഞത്.

ട്രോള്‍ ഇഷ്ടപ്പെട്ട സുപ്രിയ ഇന്‍സ്റ്റഗ്രാമിലൂടെ അത് പങ്കുവയ്ക്കുകയും ചെയ്തു. ഒപ്പം ട്രോളന്‍മാര്‍ക്ക് ആശംസ നേരാനും അവര്‍ മറന്നില്ല.

 

 
 
 
 
 
 
 
 
 
 
 
 
 

This is too funny to not share! You guys are too talented!🤣🤣🤣

A post shared by Supriya Menon Prithviraj (@supriyamenonprithviraj) on Jul 23, 2019 at 5:25am PDT