പ്രിയ വാരിയരുടെ ഈ ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. പളനിയപ്പൻ സുബ്രഹ്മണ്യമാണ് ഫൊട്ടോഗ്രാഫർ. സ്മിജിയാണ് സ്റ്റൈലിസ്റ്റ്.
കൊച്ചി: ഒറ്റ ഗാന രംഗത്തിലൂടെ അന്താരാഷ്ട്ര തലത്തില്‍ തന്നെ വൈറലായ നടിയാണ് പ്രിയ വാര്യര്‍. അടുത്തിറങ്ങിയ പ്രിയയുടെ ചിത്രം ഫോര്‍ ഇയേഴ്സ് സിനിമയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തന്‍റെ എല്ലാ അപ്ഡേറ്റും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്ന വ്യക്തിയാണ് പ്രിയ. ഇപ്പോഴിതാ കറുത്ത വേഷത്തില്‍ അതീവ ഗ്ലാമറസായി പ്രിയ പ്രത്യക്ഷപ്പെടുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ താരം പങ്കുവച്ചിരിക്കുന്നു.
പ്രിയ വാരിയരുടെ ഈ ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. പളനിയപ്പൻ സുബ്രഹ്മണ്യമാണ് ഫൊട്ടോഗ്രാഫർ. സ്മിജിയാണ് സ്റ്റൈലിസ്റ്റ്.
മലയാളിയായ പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്യുന്ന ഹിന്ദി ചിത്രം ശ്രീദേവി ബംഗ്ലാവ്, ഷെയ്ൻ നിഗം നായകനായ മലയാള ചിത്രം ഇഷ്ക് എന്നിവയാണ് പ്രിയയുടെ ഉടന്‍ വരാനിരിക്കുന്ന ചിത്രങ്ങള്‍. വിഷ്ണു പ്രിയ എന്ന ചിത്രത്തിലൂടെ സാന്‍റല്‍വുഡിലും അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് പ്രിയ ഈ വർഷം. ഈ സിനിമയുടെ ചിത്രീകരണം അവസാനഘട്ടത്തിലാണ്.
അതേ സമയം ബാംഗ്ലൂര്‍ ഡെയ്സിന്‍റെ ഹിന്ദി റീമേക്കിലും പ്രിയ അഭിനയിക്കുന്നഉണ്ട്. തിയറ്ററുകളിലേക്ക് എത്താനുള്ള ഒരുക്കങ്ങളിലാണ് ഈ ചിത്രം. ബാംഗ്ലൂര്‍ ഡെയ്സിന്‍റെ റീമേക്കും അതേസമയം 2014 ല്‍ പുറത്തെത്തിയ ഒരു ഹിന്ദി ചിത്രത്തിന്‍റെ രണ്ടാംഭാഗവും കൂടിയായ യാരിയാന്‍ 2 ന്‍റെ പുതിയ റിലീസ് തീയതി അണിയറക്കാര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. മെയ് 12 ന് എത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്ന ചിത്രത്തിന്‍റെ റിലീസ് അല്‍പം കൂടി മുന്നോട്ട് നീങ്ങിയിട്ടുണ്ട്. ഒക്ടോബര്‍ 20 ആണ് പുതിയ തീയതി.
2014 ല്‍ പുറത്തെത്തിയ യാരിയാന്‍ സുഹൃത്തുക്കളായ ഒരു കൂട്ടം കോളെജ് വിദ്യാര്‍ഥികളുടെ കഥ പറഞ്ഞ ചിത്രമാണെങ്കില്‍ രണ്ടാം ഭാഗം ഒരു കൂട്ടം കസിന്‍സ് സുഹൃത്തുക്കളുടെ കഥയാണ്. പേള്‍ വി പുരി, അനശ്വര രാജന്‍, യഷ് ദാസ്‍ഗുപ്ത എന്നിവരുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമാവും ഇത്. ചിത്രത്തിന്‍റെ റിലീസ് തീയതിയും പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ത്യന്‍ കളക്ഷനില്‍ 'പഠാന്' ഇനി എതിരാളികളില്ല; ബോക്സ് ഓഫീസില്‍ 'ബാഹുബലി 2' നെയും മറികടന്നു
ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ച് 'ചതുരം'; ഒപ്പം പുതിയ ട്രെയ്‍ലറും
