അനാര്‍ക്കലി എന്ന ഒറ്റ ചിത്രത്തിലൂടെ ആരാധകരുടെ മനസില്‍ ഇടം നേടിയ താരമാണ് പ്രിയാല്‍ ഗോര്‍. ഉത്തരേന്ത്യന്‍ പെണ്‍കുട്ടിയുടെ വേഷത്തില്‍ എത്തി അസാമാന്യ പ്രകടനമായിരുന്നു പ്രിയാല്‍ അനാര്‍ക്കലിയിലൂടെ കാഴ്ചവച്ചത്. എന്നാല്‍ പ്രിയാല്‍ അവസാനമായി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രങ്ങള്‍ കണ്ട് ആശങ്കയിലാണ് ആരാധകര്‍. മേക്കപ്പില്ലാതെ മുഖത്ത് തുന്നിക്കെട്ടുമായി നില്‍ക്കുന്ന ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്.

ചിത്രത്തോടൊപ്പമുള്ള താരത്തിന്‍റെ കുറിപ്പും ശ്രദ്ധേയമാണ്. 'ജീവിതം അപ്രതീക്ഷിത കാഴ്ചകളെ അതിജീവിക്കലാണ്. അതല്ലെങ്കില്‍ അത്തരം സന്ദര്‍ഭങ്ങളെ പുഞ്ചിരിയോടെ നേരിടുന്നതാണ്.  കഴിഞ്ഞ രണ്ട് മാസങ്ങള്‍ തന്‍റെ ജീവിതത്തില്‍ നേരത്തെ കണ്ടതിനേക്കാളെല്ലാം, ഏറ്റവും വെല്ലുവിളിയേറിയ സമയമായിരുന്നു. പക്ഷെ ഇതാണ് ഞാന്‍, പോസറ്റീവായി ഇതും ഞാന്‍ കാണുന്നു. എല്ലാവരുടേയും ജീവിതത്തില്‍ മുറിപ്പാടുകളുണ്ടാകും, ഇതാണ് എന്‍റെ സമയം, തന്‍റേത് സ്നേഹത്തോടെ പരിചരിക്കുകയാണ്'- പ്രിയാല്‍ കുറിക്കുന്നു.

കാര്യം അറിയില്ലെങ്കിലും തുന്നിക്കെട്ടുമായി ആരാധകര്‍ക്കിടയിലേക്ക് വന്ന താരത്തിന്‍റെ ചിത്രത്തിന് അഭിനന്ദനവുമായി നിരവധിയാളുകള്‍ എത്തുന്നുണ്ട്. എന്താണ് പ്രിയാലിന് സംഭവിച്ചതെന്ന് നിരവധി പേര്‍ കമന്‍റില്‍  ചോദിക്കുന്നുണ്ടെങ്കിലും താരം പ്രതികരിച്ചിട്ടില്ല. അതേസമയം പ്രിയാലിനെ വളര്‍ത്തുനായ കടിച്ചതാണെന്ന തരത്തില്‍ നിരവധി വാര്‍ത്തകള്‍ പുറത്തുവന്നു. എന്നാല്‍ ഇത് സംബന്ധിച്ച് യാതൊരു സ്ഥിരീകരണവുമില്ല.

 
 
 
 
 
 
 
 
 
 
 
 
 

Staring at you, while you are staring right at me.

A post shared by Priyal Gor (@priyalgor2) on Feb 4, 2020 at 4:49am PST