ഇരുവരുടെയും മനോഹരമായ ചിത്രങ്ങളിലൊന്നാണിതെന്നാണ് ആരാധകര്‍ വിശേഷിപ്പിക്കുന്നത്. 

വാലന്‍റൈസ് ദിനത്തില്‍ ബോളിവുഡ് താരങ്ങളെല്ലാം തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കൊപ്പം ആഘോത്തിലായിരുന്നു. നടി പ്രിയങ്ക ചോപ്രയും തന്‍റെ ഭര്‍ത്താവും പോപ് ഗായകനുമായ നിക്ക് ജൊനാസിനൊപ്പം പ്രണയ ദിനാഘോഷത്തിലായിരുന്നു. ഇരുവരുടെയും പ്രിയ നിമിഷങ്ങളുടെ ചിത്രങ്ങള്‍ നിക്ക് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചു. 

View post on Instagram

ബ്ലാക്ക് ആന്‍റ് വൈറ്റ് ചിത്രങ്ങള്‍ മൂന്നെണ്ണമാണ് നിക്ക് പുറത്തുവിട്ടത്. ഇരുവരുടെയും മനോഹരമായ ചിത്രങ്ങളിലൊന്നാണിതെന്നാണ് ആരാധകര്‍ വിശേഷിപ്പിക്കുന്നത്. രണ്‍വീര്‍ സിംഗിന്‍റെ സിംബയിലെ ഗാനത്തിന് ഇരുവരും ചുവടുവയ്ക്കുന്ന വീഡിയോയും നിക്ക് പങ്കുവച്ചിരുന്നു. 

View post on Instagram