ന്യൂയോര്‍ക്ക്: സോന എന്ന പേരില്‍ ന്യൂയോര്‍ക്കില്‍ ഇന്ത്യന്‍ ഭക്ഷണശാല ആരംഭിച്ച് നടി പ്രിയങ്ക ചോപ്ര. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് പുതിയ സംരംഭം ആരംഭിച്ച കാര്യം ഇപ്പോള്‍ അമേരിക്കയില്‍ താമസിക്കുന്ന നടി അറിയിച്ചത്. എന്നൊടൊപ്പം വളര്‍ന്ന രുചികള്‍ക്കൊരിടം എന്നാണ് പുതിയ ഭക്ഷണശാല സംബന്ധിച്ച് പ്രിയങ്കയുടെ കമന്‍റ്.

പ്രമുഖ ഷെഫ് ഹരി നായിക്ക് ആണ് ഈ ഭക്ഷണശാലയില്‍ രുചിമേളം ഒരുക്കുന്നത്. രുചികരവും പുതുമയുള്ളതുമായ മെനു ഇദ്ദേഹം തയ്യാറാക്കിയെന്നാണ് പ്രിയങ്ക പറയുന്നത്. ഭര്‍ത്താവ് നിക്കിനൊപ്പം ഭക്ഷണശാലയ്ക്കായുള്ള സ്ഥലത്ത് നടത്തിയ പൂജയുടെ ചിത്രങ്ങളും പ്രിയങ്ക പുറത്തുവിട്ടിട്ടുണ്ട്. ഈ മാസം അവസാനം ന്യൂയോര്‍ക്കില്‍ സോന പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് പ്രിയങ്ക പോസ്റ്റിലൂടെ അറിയിക്കുന്നത്. ഹോട്ടല്‍ ശൃംഖലയുടെ ഉടമയായ മനീഷ് ഗോയലാണ് സോന ആരംഭിക്കുന്നതില്‍ പ്രിയങ്കയുടെ പങ്കാളി.