Asianet News MalayalamAsianet News Malayalam

'ആരുമില്ലാത്ത മാധുരിയെ ദൈവം പലതവണ പരീക്ഷിച്ചു, ഇവൾ തങ്കക്കൊലുസിന്റെ കുഞ്ഞനുജത്തി'

സൂപ്പർ നാച്വറൽ ഫാമിലി ബേബി എന്നാണ് പോസ്റ്റിനൊപ്പം സാന്ദ്ര കുറിച്ചത്.

producer and actress sandra thomas share her subscriber daughter photo nrn
Author
First Published Nov 18, 2023, 9:00 PM IST

ബാലതാരമായി എത്തി ഇന്ന് മലയാള സിനിമയിലെ നിർമാതാവായും അഭിനേത്രിയായും തിളങ്ങുന്ന ആളാണ് സാന്ദ്രാ തോമസ്. ആട് പോലുള്ള സിനിമകൾ നിർമിച്ച് നിർമാണ രം​ഗത്ത് നിലയുറപ്പിച്ച സാന്ദ്രയുടെ കുടുംബം പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരാണ്. പ്രത്യേകിച്ച് സാന്ദ്രയുടെ മക്കളായ തങ്കക്കൊലുസിനെ. സോഷ്യൽ മീഡിയയിൽ കൂടെയും യട്യൂബ് ചാനലിലൂടെയും ആണ് ഇവർ മലയാളികൾക്ക് പ്രിയങ്കരരായത്. ഇപ്പോഴിതാ ഇൻസ്റ്റാ​ഗ്രാമിൽ സാന്ദ്ര പങ്കുവച്ചൊരു പോസ്റ്റാണ് ശ്രദ്ധനേടുന്നത്. 

ഒരു കൈക്കുഞ്ഞുമായി മക്കൾക്കൊപ്പം ഇരിക്കുന്ന സാന്ദ്രയെ പോസ്റ്റിൽ കാണാൻ സാധിക്കും. സാന്ദ്രയുടെ യുട്യൂബ് സബ്സ്ക്രൈബർ ആയ മാധുരിയുടെ കു‍ഞ്ഞാണിത്. മാധുരിയുമായി അടുത്ത ബന്ധം കാത്തു സൂക്ഷിക്കുന്ന സാന്ദ്ര കുഞ്ഞിന്റെ പേരിടൽ ചടങ്ങിന് എത്തിയതായിരുന്നു. സൂപ്പർ നാച്വറൽ ഫാമിലി ബേബി എന്നാണ് പോസ്റ്റിനൊപ്പം സാന്ദ്ര കുറിച്ചത്.

"ആരുമില്ലാത്ത മാധുരിയെ ദൈവം പലതവണ പരീക്ഷിച്ചെങ്കിലും ഇത്തവണ നിറഞ്ഞങ്ങു അനുഗ്രഹിച്ചു. അതുകൊണ്ടു തന്നെ എന്ത് പേരിടണം ചേച്ചി എന്റെ കുഞ്ഞിന് എന്ന് മാധുരി ചോദിച്ചപ്പോൾ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. യൂട്യൂബ് subscriber ആയി വന്നു എന്റെ അനിയത്തിയായി മാറിയ മാധുരിയുടെ കുട്ടി എന്റെ തങ്കക്കൊലുസിനും കുഞ്ഞനുജത്തി ആണ്. 'അനുഗ്രഹ'ക്ക്‌ ദൈവം എല്ലാ സൗഭാഗ്യങ്ങളും തന്ന് അനുഗ്രഹിക്കട്ടെ", എന്നും സാന്ദ്രാ തോമസ് കുറിക്കുന്നു. പിന്നാലെ നിരവധി പേരാണ് സാന്ദ്രയെ പ്രശംസിച്ച് കൊണ്ട് രംഗത്ത് എത്തിയത്. 

producer and actress sandra thomas share her subscriber daughter photo nrn

ആ നേട്ടവും സ്വന്തമാക്കി 'കണ്ണൂർ സ്ക്വാഡ്'; മോഹൻലാൽ ദുൽഖർ സിനിമകളെ പിന്തള്ളി മമ്മൂട്ടി

സക്കറിയായുടെ ഗർഭിണികൾ, മങ്കിപെൻ എന്നിവ സാന്ദ്ര നിർമിച്ച സിനിമകളാണ്. പെരുച്ചാഴി എന്ന ചിത്രം മോഹൻലാൽ നായകനായി നിർമ്മിച്ചിരുന്നു. ആദ്യകാലത്ത് വിജയ് ബാബുവുമായി ചേർന്നായിരുന്നു സാന്ദ്ര സിനിമകൾ നിർമിച്ചിരുന്നത്. എന്നാൽ ഇടയ്ക്ക് വച്ച് ഇരുവരും പിരിഞ്ഞിരുന്നു. ആമേൻ, സക്കറിയായുടെ ഗർഭിണികൾ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുമുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം..

Follow Us:
Download App:
  • android
  • ios