Asianet News MalayalamAsianet News Malayalam

'ഇന്ത്യക്കാരനായതിൽ അഭിമാനിക്കുന്ന നിമിഷം'; ശ്രീജേഷിനൊപ്പമുള്ള ചിത്രം പങ്കുവച്ച് ഷിയാസ്

ബിഗ്‌ബോസ് സീസൺ ഒന്നിൽ മത്സരാര്‍ത്ഥിയായി എത്തി ടെലിവിഷന്‍ പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് ചേക്കേറിയ താരമാണ് ഷിയാസ് കരീം. ഇന്ത്യൻ മണ്ണിലേക്ക് ഒളിമ്പിക്സ് ഹോക്കി മെഡൽ കൊണ്ടുവന്ന ടീമിന്റെ ഭാഗമായ മലയാളി താരം ശ്രീജേഷിനൊപ്പമുള്ള ചിത്രമാണ് ഷിയാസ് ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്.

Proud moment of being Indian Shias sharing a picture with Sreejesh
Author
Kerala, First Published Aug 18, 2021, 3:31 PM IST

ബിഗ്‌ബോസ് മലയാളം സീസൺ ഒന്നിൽ മത്സരാര്‍ത്ഥിയായി എത്തി ടെലിവിഷന്‍ പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് ചേക്കേറിയ താരമാണ് ഷിയാസ് കരീം. മോഡലിങ് രംഗത്തു നിന്നെത്തിയ ഷിയാസിന് കൂടുതല്‍ അവസരങ്ങളിലേക്കുള്ള പാതയാണ് ബിഗ് ബോസ് തുറന്നുകൊടുത്തത്. സോഷ്യൽ മീഡിയയിലും നിരവധി ആരാധകരാണ് ഷിയാസിനുള്ളത്.

നിരന്തരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കും വിശേഷങ്ങൾക്കും അപ്പുറമാണ് ഇത്തവണത്തെ ഷിയാസിന്റെ പോസ്റ്റ്. നാൽപത്തിയൊന്ന് വർഷങ്ങൾക്ക് ശേഷം ഇന്ത്യൻ മണ്ണിലേക്ക് ഒളിമ്പിക്സ് ഹോക്കി മെഡൽ കൊണ്ടുവന്ന ടീമിന്‍റെ ഭാഗമായ മലയാളി താരം ശ്രീജേഷിനൊപ്പമുള്ള ചിത്രമാണ് ഷിയാസ് പങ്കുവച്ചിരിക്കുന്നത്. ശ്രീജേഷിനും ഇന്ത്യൻ ടീമിനുമുള്ള അഭിനന്ദനങ്ങള്‍ക്കൊപ്പമാണ് ഷിയാസിന്‍റെ പോസ്റ്റ്. ടീമിന്‍റെ ഭാഗമായി, വിജയശിൽപിയായി ഒരു മലയാളികൂടി ഉള്ളത് ഇരട്ടി മധുരമായിരുന്നുവെന്ന് ഷിയാസ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

ഷിയാസിന്റെ കുറിപ്പിങ്ങനെ...

നീണ്ട 41 വർഷങ്ങൾക്ക് ശേഷം ഇന്ത്യൻ ടീം ഒരു വെങ്കല മെഡൽ നേടി, രാജ്യം കാത്തിരുന്ന ഒരു ഒളിമ്പിക് മെഡൽ.
ഒരു ഇന്ത്യക്കാരൻ അയതിൽ ഒരുപാട് അഭിമാനം കൊണ്ട നിമിഷം. ഗോൾ വല കാത്ത് കിരീടം ഉറപ്പിച്ചത് ഒരു മലയാളി കൂടി ആയപ്പോൾ സന്തോഷത്തിന്‍റെ മധുരം ഇരട്ടിയായി. ശ്രീജേഷ്, നേരിട്ട് കാണാനും പരിചയപ്പെടാനും സാധിച്ചതിൽ ഒരുപാട് സന്തോഷം. മെഡലുകൾ നേടിയില്ലെങ്കിലും അവിടെ മികച്ച പ്രകടനം കാഴ്ച വെച്ച മറ്റു എല്ലാ താരങ്ങൾക്കും അഭിനന്ദനങ്ങൾ

അദ്ദേഹത്തിന്‍റെ വീടിന്‍റെ അടുത്ത് എത്തിയപ്പോൾ ഒരു കാര്യം ശ്രദ്ധിക്കാൻ ഇടയായി "Olympian sreejesh road" എന്നായിരുന്നു ആ റോഡിന് പേര്.കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി... അദ്ദേഹത്തിന്‍റെ വിജയത്തിൽ ഞാനും അഭിമാനിക്കുന്നു. തീർച്ഛയായും ഈ ഒരു വിജയം വരുന്ന തലമുറക്ക് ഒരുപാട് പ്രചോദനം ആയിരിക്കും

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios