കൂടുതല്‍ മെച്ചപ്പെട്ട ഒരാളെ താങ്കള്‍ കണ്ടെത്തുമെന്നായിരുന്നു മാധവന്റെ മറുപടി

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ആര്‍ മാധവൻ. ഒരു ആരാധികയ്‍ക്ക്, കമന്റിന് മാധവൻ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമത്തില്‍ വൈറലാകുന്നത്.

View post on Instagram

സാമൂഹ്യമാധ്യമത്തില്‍ മാധവൻ ഒരു സെല്‍ഫി ഷെയര്‍ ചെയ്‍തു. അതിന് ഒരു ആരാധികയുടെ കമന്റ് ഇങ്ങനെയായിരുന്നു. പതിനെട്ടുകാരിയായ ഞാൻ താങ്കളെ വിവാഹം കഴിക്കണമെന്ന് ആഗ്രഹിക്കുന്നത് തെറ്റാണോ. ആരാധികയുടെ കമന്റിന് മാധവന്റെ മറുപടിയുമെത്തി. ആദ്യം ഒരു ചിരിയായിരുന്നു. കൂടുതല്‍ മെച്ചപ്പെട്ട ഒരാളെ താങ്കള്‍ കണ്ടെത്തുമെന്നായിരുന്നു മാധവന്റെ മറുപടി. ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണന്റെ ജീവിതം പ്രമേയമാകുന്ന റോക്കട്രി: ദ നമ്പി ഇഫക്റ്റ് ആണ് മാധവൻ നായകനായി ഒരുങ്ങുന്ന പുതിയ സിനിമ.