"മോഹൻലാലിനും കുടുംബത്തിനുമൊപ്പം ഒരു വൈകുന്നേരം" എന്ന അടിക്കുറിപ്പോടെയാണ് രാധിക ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പുറത്തുവിട്ടത്. 

ചെന്നൈ: മോഹന്‍ലാലിനും കുടുംബത്തിനൊപ്പം സമയം ചിലവഴിച്ച ചിത്രങ്ങള്‍‌ പങ്കുവച്ച് തെന്നിന്ത്യന്‍ താരമായ രാധിക ശരത് കുമാര്‍. ഈ അടുത്ത് മോഹന്‍ലാലും കുടുംബവും അവധിക്കാലം ആഘോഷിക്കാന്‍ സിംഗപ്പൂരില്‍ എത്തിയപ്പോഴാണ് രാധികയെ കണ്ടത്.

"മോഹൻലാലിനും കുടുംബത്തിനുമൊപ്പം ഒരു വൈകുന്നേരം" എന്ന അടിക്കുറിപ്പോടെയാണ് രാധിക ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പുറത്തുവിട്ടത്. നടി ഖുശ്ബു അടക്കം ചലച്ചിത്ര രംഗത്തെ നിരവധിപ്പേര്‍ ഈ ചിത്രത്തിന് ലൈക്ക് അടിച്ച് കമന്‍റ് ചെയ്തിട്ടുണ്ട്.

View post on Instagram

സിംഗപ്പൂരില്‍ വച്ച് മോഹന്‍ലാലും സുചിത്രയ്ക്കും ഒപ്പം നില്‍ക്കുന്നതും, ഒപ്പം ഭക്ഷണം കഴിക്കുന്നതുമായ ചിത്രങ്ങള്‍ രാധിക പങ്കുവച്ചിട്ടുണ്ട്. മലയാളത്തിലും തമിഴിലും ഇപ്പോള്‍ സജീവമാണ് രാധിക. മോഹന്‍ലാലിനൊപ്പം ഇട്ടിമാണി എന്ന ചിത്രത്തില്‍ രാധിക അഭിനയിച്ചിരുന്നു. 


തമിഴ് , തെലുങ്ക് സിനിമകളിലും ടിവി സീരിയലുകളിലും വെബ് സീരീസുകളിലും മലയാളം , ഹിന്ദി , കന്നഡ സിനിമകളിലും സജീവമാണ് നടി രാധിക ശരത് കുമാര്‍. റഡാൻ മീഡിയ വർക്ക്സ് ഇന്ത്യ ലിമിറ്റഡിന്റെ സ്ഥാപകയും ചെയർപേഴ്സണുമാണ്. നടന്‍ ആര്‍ ശരത് കുമാറിന്‍റെ ഭാര്യയായ രാധിക ആറ് ഫിലിംഫെയർ അവാർഡുകൾരണ്ട് നന്ദി അവാർഡുകൾ , മൂന്ന് തമിഴ്നാട് സ്റ്റേറ്റ് ഫിലിം അവാർഡുകൾ എന്നിവ നേടിയിട്ടുണ്ട്.

രാഷ്ട്രീയ രംഗത്തും രാധിക പ്രവര്‍ത്തിക്കുന്നുണ്ട്. 2006 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഭർത്താവ് ആർ. ശരത്കുമാറിനൊപ്പം എഐഎഡിഎംകെയിൽ ചേർന്നിരുന്നു ഇവര്‍. 2006 ഒക്ടോബർ 18-ന്, പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ അവർ എഐഎഡിഎംകെയിൽ നിന്ന് പുറത്താക്കപ്പെട്ടു. 2007 മുതൽ അഖിലേന്ത്യ സമത്വ മക്കൾ കച്ചി എന്ന് പാര്‍ട്ടിയുണ്ടാക്കി. ഇപ്പോള്‍ അതിന്‍റെ വൈസ് പ്രസിന്‍റാണ്.

ഒരാഴ്ച കൊണ്ട് എത്ര നേടി? ബോക്സ് ഓഫീസില്‍ മിന്നി 'മാമന്നന്‍'

ട്രെന്‍ഡിംഗ് നമ്പര്‍ 1; 16 മണിക്കൂറില്‍ 6.5 കോടി കാഴ്ചകളുമായി 'സലാര്‍' ടീസര്‍

WATCH Asianet News Live....

YouTube video player