ഷാരൂഖ് ഖാന്‍റെ മന്നത്ത്, അമിതാഭ് ബച്ചന്‍റെ ജൽസ എന്നിവയെ മറികടന്ന് മുംബൈയിലെ ഏറ്റവും ചെലവേറിയ സെലിബ്രിറ്റി ബംഗ്ലാവായി ഇത് മാറും എന്നാണ് വിവരം. 

മുംബൈ: രൺബീർ കപൂർ ഭാര്യ ആലിയ ഭട്ട്, രണ്‍ബീറിന്‍റെ അമ്മ നീതു കപൂർ എന്നിവരെ അടുത്തിടെ മുംബൈയിലെ ബാന്ദ്രയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന അവരുടെ നിർമ്മാണത്തിലിരിക്കുന്ന ബംഗ്ലാവ് സന്ദര്‍ശിക്കാന്‍ എത്തിയിരുന്നു. ബോളിവുഡ് ലൈഫിന്‍റെ റിപ്പോർട്ട് അനുസരിച്ച്, രൺബീർ നിര്‍മ്മിക്കുന്ന ഈ ബംഗ്ലാവ് ഒരു വയസ്സുള്ള മകള്‍ രാഹാ കപൂറിന്‍റെ പേരിലാണ് നിര്‍മ്മിക്കുന്നത്. ഇതോടെ കപൂര്‍ കുടുംബത്തിലെ ഇളയ അംഗമായ രാഹാ ബോളിവുഡിലെ ഏറ്റവും പ്രായം കുറഞ്ഞ ധനികയായി മാറ്റുമെന്നാണ് റിപ്പോർട്ട്.

പുതിയ ബംഗ്ലാവ് നിര്‍മ്മാണത്തിന് രൺബീറിനും കുടുംബത്തിനും 250 കോടിയാണ് ചിലവ് എന്നാണ് വിവരം. ഷാരൂഖ് ഖാന്‍റെ മന്നത്ത്, അമിതാഭ് ബച്ചന്‍റെ ജൽസ എന്നിവയെ മറികടന്ന് മുംബൈയിലെ ഏറ്റവും ചെലവേറിയ സെലിബ്രിറ്റി ബംഗ്ലാവായി ഇത് മാറും എന്നാണ് വിവരം. രൺബീറും ആലിയയും തങ്ങളുടെ സ്വപ്‌ന ഭവനം നിർമ്മിക്കാൻ തുല്യമായി തുക ചിലവാക്കിയിട്ടുണ്ട്. നിര്‍മ്മാണം പൂർത്തിയാകുമ്പോൾ വീടിന് 250 കോടിയിലധികം ചിലവ് വരും എന്നാണ് ബോളിവുഡ് ലൈഫിന്‍റെ റിപ്പോർട്ട് പറയുന്നത്. 

മകൾ രാഹാ കപൂറിന്‍റെ പേരിലാണ് രൺബീർ കപൂർ ബംഗ്ലാവ് നിര്‍മ്മിക്കുന്നത്. അതിനാല്‍ തന്നെ ബി-ടൗണിലെ ഏറ്റവും ധനികനായ സ്റ്റാർ കിഡായി ഒരു വയസുകാരി രാഹാ കപൂര്‍ മാറുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ കൂറ്റൻ ബംഗ്ലാവിന് പുറമേ ആലിയയ്ക്കും രൺബീറിനും ബാന്ദ്ര ഏരിയയിൽ നാല് ഫ്‌ളാറ്റുകളും ഉണ്ട്. അതിന്‍റെ മൂല്യം 60 കോടിയിലധികം വരും.

അതേ സമയം നികുതി നല്‍കുന്നതില്‍ നിന്നും ഇളവ് ലഭിക്കാനാണ് മകളുടെ പേരില്‍ കപൂര്‍ ദമ്പതികള്‍ ബംഗ്ലാവ് നിര്‍മ്മിക്കുന്നതെന്നും ചില ഗോസിപ്പുകള്‍ പരക്കുന്നുണ്ട്. റാഹയുടെ മുത്തശ്ശി നീതു കപൂർ ബംഗ്ലാവിന്‍റെ സഹ ഉടമയാകുമെന്ന് റിപ്പോർട്ടിൽ പറയുന്നു.

'തലൈവര്‍ക്കും പുടിച്ചു പോച്ച് ബോയ്സിനെ' : മഞ്ഞുമ്മൽ ബോയ്‌സ് ടീമിനെ കണ്ട് സൂപ്പര്‍ സ്റ്റാര്‍

'ജെന്‍ വി' നടന്‍ ചാൻസ് പെർഡോമോയ്ക്ക് ദാരുണാന്ത്യം; ഞെട്ടി ഹോളിവുഡ്

Asianet News Bigg Boss