സിനിമ നിരൂപണങ്ങളും, സിനിമ അണിയറക്കഥകളും പറയാറുള്ള സംവിധായകൻ പ്രവീൺ ​ഗാന്ധിയാണ് ഒരു അഭിമുഖത്തില്‍ ചില ഗോസിപ്പുകള്‍ വെളിപ്പെടുത്തിയത്

ചെന്നൈ: രജനികാന്തിന്‍റെ കരിയറില്‍ തന്നെ ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്നാകുകയാണ് ജയിലര്‍. ഇതിനകം നെല്‍സണ്‍ സംവിധാനം ചെയ്ത ചിത്രം ആഗോളതലത്തില്‍ ബോക്സോഫീസില്‍‌ 550 കോടി പിന്നിട്ടുവെന്നാണ് വിവരം. ഇനിയും ചിത്രം കളക്ഷന്‍ പ്രതീക്ഷിക്കുന്നുണ്ട്. അതേ സമയം ചിത്രത്തിലെ രജനിയുടെ പ്രകടനത്തിനും ഏറെ കൈയ്യടി ലഭിക്കുന്നുണ്ട്. മുന്‍ ചിത്രങ്ങളിലെ പരാജയങ്ങള്‍ മറക്കാന്‍ കഴിയുന്ന രീതിയിലുള്ള പ്രകടനമാണ് രജനി പുറത്തെടുത്തത് എന്നാണ് വിവരം. അതേ സമയം തന്നെ ചിത്രത്തിലെ ചില സംഭാഷണങ്ങളും രജനിയുടെ വ്യക്തിജീവിതവും തമ്മില്‍ ബന്ധമുണ്ടെന്നാണ് പുതിയ കണ്ടെത്തല്‍.

സിനിമ നിരൂപണങ്ങളും, സിനിമ അണിയറക്കഥകളും പറയാറുള്ള സംവിധായകൻ പ്രവീൺ ​ഗാന്ധിയാണ് ഒരു അഭിമുഖത്തില്‍ ചില ഗോസിപ്പുകള്‍ വെളിപ്പെടുത്തിയത്. ചിത്രത്തിന്‍റെ ക്ലൈമാക്സിനോട് അടുപ്പിച്ച് നായകനായ രജനി അവതരിപ്പിച്ച മുത്തുവേല്‍ പാണ്ഡ്യന്‍ മകനോട് അച്ഛനോട് എന്തെങ്കിലും പറയാനുണ്ടോ എന്ന് രണ്ട് മൂന്ന് തവണ അദ്ദേഹം ചോദിക്കുന്നുണ്ട്. ഇത് വച്ചാണ് പ്രവീൺ ​ഗാന്ധിയുടെ വിലയിരുത്തല്‍

ഈ ഡയലോ​ഗ് പറയുമ്പോൾ രജനിയുടെ മനസില്‍‌ ധനുഷിനെക്കുറിച്ചുള്ള ആലോചന വന്നിരിക്കാം. മകളെപ്പറ്റി ആലോചിച്ചിരിക്കാം. കുടുംബത്തിൽ എന്തോ നടക്കുന്നുണ്ട് പക്ഷെ തന്നോട് പറയുന്നില്ലെന്ന് അദ്ദേഹത്തിന് തോന്നിയിരിക്കാം. കുടുംബത്തില്‍ ഏറെ വിഷമം ഉള്ള വ്യക്തിയാണ് രജനി അതാണ് അവിടെ വ്യക്തമാക്കുന്നത്. ടോപ്പ് അംഗിളില്‍ രജനിയുടെ ചിരി കാണിക്കുന്നത് എല്ലാം ഉള്ളിലൊതുക്കിയുള്ള ചിരിയാണ് എന്നൊക്കെ പ്രവീണ്‍ ഗാന്ധി പറയുന്നു.

ധനുഷും രജനിയുടെ മകള്‍ ഐശ്വര്യയും പിരിയുന്നത് സംബന്ധിച്ച് ഒറ്റ രാത്രി കൊണ്ട് എടുത്ത തീരുമാനം അല്ല. നേരിട്ട് ഇതേപറ്റി രജനിക്ക് ചോദിക്കാനും പറ്റില്ലല്ലോ. അച്ഛനോട് എന്തെങ്കിലും പറയാനുണ്ടോ എന്ന് പല തവണ അവരോട് ചോദിച്ചിരിക്കാം അതാണ് ആ ഡയലോഗ് ചിത്രത്തില്‍ അത്രയും വൈകാരികമായത്. 

നടൻ ധനുഷും ഐശ്വര്യ രജനീകാന്തും വേർപിരിയൽ പ്രഖ്യാപിച്ചത് കോളിവുഡിനെ ഞെട്ടിച്ച വാര്‍ത്തയായിരുന്നു. 2004ലാണ് ധനുഷും ഐശ്വര്യയും വിവാഹിതരാവുന്നത്. ഇരുവര്‍ക്കും യാത്ര, ലിംഗ എന്നീ മക്കളും ഉണ്ട്. ഇപ്പോഴും ഔദ്യോഗികമായി ഇരുവരും വേര്‍പിരിഞ്ഞിട്ടില്ല. ഐശ്വര്യയുടെ പിതാവ് രജനികാന്ത് ഇരുവരും തമ്മിലുള്ള പ്രശ്നം പരിഹരിക്കാനുള്ള ശ്രമത്തിലാണ് എന്നാണ് വിവരം. എന്നാല്‍ രണ്ടുപേരും തിരക്കിട്ട സിനിമ തിരക്കുകളിലാണ്. 

ഇരുവരെയും ഒന്നിപ്പിക്കാന്‍ രജനി എപ്പോഴും ശ്രമിക്കുന്നു എന്നാണ് വിവരം. ജയിലര്‍ റിലീസ് ദിവസം ഇരുവരും ഒരേ തീയറ്ററില്‍ നിന്നും ജയിലര്‍ ആദ്യ ഷോ കണ്ടിരുന്നു. മക്കളും ഉണ്ടായിരുന്നു. എന്നാല്‍ ഇവര്‍ ഒന്നിച്ചായിരുന്നില്ല ഇരുന്നത്. 

ജയിലര്‍ പന്ത്രണ്ടാം ദിനത്തിലെ കളക്ഷന്‍ : ആ റെക്കോഡും കടപുഴക്കി ബോക്സോഫീസ് ഹുക്കും.!

Asianet News Live