അഞ്ച് ദിവസം മുമ്പാണ് രാഖി സാവന്തിന്റെ പരാതിയിൽ ഭർത്താവ് ആദിലിനെ മുംബൈ ഓഷിവാര പോലീസ് അറസ്റ്റ് ചെയ്തത്. 

മുംബൈ: ഭാര്യ നല്‍കിയ വഞ്ചനാ കേസില്‍ കസ്റ്റഡിയില്‍ കഴിയുന്ന ആദില്‍ ഖാനെതിരെ വീണ്ടും ഗുരുതരമായ ആരോപണങ്ങള്‍. നടിയും ബിഗ് ബോസ് താരവുമായ രാഖി സാമ്പന്തിന്‍റെ ഭര്‍ത്താവിനെതിരെ ഇറാനിയന്‍ യുവതിയാണ് ബലാത്സംഗ പരാതി ഉന്നയിച്ചത്. കേസില്‍ മൈസൂരിലെ വിവിപുരം പൊലീസ് കേസ് എടുത്തിട്ടുണ്ട്. 

ഇപ്പോള്‍ മുംബൈ ജയിലില്‍ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് ആദില്‍. ഐപിസി 376 പ്രകാരമാണ് ആദിലിനെതിരെ എഫ്ഐആര്‍ ഇട്ടിരിക്കുന്നത്. മൈസൂരില്‍ തങ്ങള്‍ ഒന്നിച്ച് താമസിക്കുന്ന സമയത്ത് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നാണ് യുവതി ആരോപിക്കുന്നത്. രാഖിയെ വിവാഹം കഴിച്ച ശേഷവും താനുമായി ബന്ധം തുടര്‍ന്നെന്നും. അഞ്ചുമാസം മുന്‍പ് താന്‍ വിവാഹം കഴിക്കാന്‍ പറഞ്ഞപ്പോള്‍ സമ്മതിച്ചില്ലെന്ന് ഇറാനിയന്‍ പെണ്‍കുട്ടി പരാതിയില്‍ പറയുന്നു. 

അഞ്ച് ദിവസം മുമ്പാണ് രാഖി സാവന്തിന്റെ പരാതിയിൽ ഭർത്താവ് ആദിലിനെ മുംബൈ ഓഷിവാര പോലീസ് അറസ്റ്റ് ചെയ്തത്. വധശ്രമം അടക്കം ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. അതേ സമയം തന്‍റെ പണം ആദിൽ ദുറാനിയുടെ കൈയ്യിലുണ്ട് എന്നത് സംബന്ധിച്ച് വിശദീകരിക്കുന്ന പുതിയ വീഡിയോ രാഖി പുറത്തുവിട്ടു.

ഇപ്പോള്‍ പുറത്തുവന്ന വീഡിയോയില്‍ ചില ബിസിനസുകള്‍ക്ക് വേണ്ടി ആദിൽ രാഖിയുടെ കൈയ്യില്‍ നിന്നും വാങ്ങിയ ഒന്നരക്കോടി രൂപ എപ്പോള്‍ തിരിച്ചുതരും എന്നാണ് ചോദിക്കുന്നത്. എന്നാല്‍ പണം നാലുമാസത്തിനുള്ളില്‍ ലാഭത്തോടെ തിരിച്ചുനല്‍കാം എന്ന് ആദിൽ പറയുന്നു. എന്നാല്‍ ലാഭം നിങ്ങള്‍ തന്നെ വച്ചോ എന്‍റെ പണമാണ് വേണ്ടതെന്ന് രാഖി പറയുന്നു. തുടര്‍ന്ന് ഇതേ കാര്യം അവര്‍ത്തിക്കുമ്പോള്‍. എന്‍റെ ചോരയാണ് ആ പണം അത് തിരിച്ചുവേണം എന്ന് രാഖി കരഞ്ഞ് പറയുന്നത് വീഡിയോയില്‍ ഉണ്ട്.

2022-ൽ താൻ ആദിലിനെ വിവാഹം കഴിച്ചതായി രാഖി കഴിഞ്ഞ മാസമാണ് വെളിപ്പെടുത്തിയത്. 2022 മെയ് 29 നാണ് വിവാഹം നടന്നതെന്ന് കാണിക്കുന്ന അവരുടെ വിവാഹ സർട്ടിഫിക്കറ്റിന്റെ ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചു. തുടര്‍ന്ന് കഴിഞ്ഞ മാസം അവസാനം രാഖിയുടെ മാതാവിന്‍റെ മരണത്തിന് ശേഷമാണ് ദമ്പതികളുടെ ബന്ധത്തില്‍ വിള്ളല്‍ വന്നത്. ആദിലിന് വിവാഹേതര ബന്ധമുണ്ടെന്നും രാഖി നേരത്തെ ആരോപിച്ചിരുന്നു.

"എന്‍റെ ചോരയാണ് അത്, ഒന്നരക്കോടി എന്ന് തരും"; ഭര്‍ത്താവിന്‍റെ ഉത്തരം മുട്ടിച്ച് രാഖി - വീഡിയോ