സാന്ത്വനത്തിലെ സേതുവായെത്തുന്ന ബിജേഷ് പങ്കുവച്ച രക്ഷയൊന്നിച്ചുള്ള ഇന്‍സ്റ്റഗ്രാം റീലാണിപ്പോള്‍ വൈറലായിരിക്കുന്നത്.

സംപ്രേഷണം തുടങ്ങി വളരെ പെട്ടെന്ന് തന്നെ ജനപ്രിയതയിലേക്ക് എത്തിയ സീരിയലാണ് സാന്ത്വനം. ഒരു കൂട്ടുകുടുംബത്തിലെ രസകരമായ മുഹൂര്‍ത്തങ്ങളെ മനോഹരമായി ഒപ്പിയെടുത്ത്, സഹോദരബന്ധത്തിന്റേയും, പ്രണയത്തിന്റേയും മേമ്പൊടിയോടെ പ്രേക്ഷകരിലേക്കെത്തിക്കുന്നു എന്നതാണ് പരമ്പരയുടെ വിജയകാരണങ്ങളിലൊന്ന്. ചുരുക്കം എപ്പിസോഡുകള്‍ കൊണ്ടുതന്നെ പരമ്പരയൊന്നാകെ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു.

സാന്ത്വനത്തിലെ മിക്കവാറും താരങ്ങളൊക്കെ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. നമുക്ക് പാര്‍ക്കുവാന്‍ മുന്തിരിത്തോപ്പുകള്‍ എന്ന പരമ്പരയിലൂടെ മലയാളിക്ക് പ്രിയങ്കരിയായ രക്ഷാ രാജാണ് സാന്ത്വനത്തില്‍ അപ്പുചേച്ചിയായെത്തുന്നത്. സാന്ത്വനത്തിലെ സേതുവായെത്തുന്ന ബിജേഷ് പങ്കുവച്ച രക്ഷയൊന്നിച്ചുള്ള ഇന്‍സ്റ്റഗ്രാം റീലാണിപ്പോള്‍ വൈറലായിരിക്കുന്നത്. 'രക്ഷ ഒരു രക്ഷയുമില്ല' എന്ന ക്യാപ്ഷനോടെയാണ് ബിജേഷ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. മോഹന്‍ലാല്‍ ശ്രീനിവാസന്‍ കൂട്ടുകെട്ടിലെ എക്കാലത്തേയും മികച്ച സിനിമയായ 'അക്കരെയക്കരെയക്കരെ'യിലെ മോഹന്‍ലാലിന്റെ ശബ്ദമാണ് രക്ഷ ചെയ്തിരിക്കുന്നത്.

കോഴിക്കോട് സ്വദേശിയായ രക്ഷയുടെ, അഭിനയത്തിലേക്കുള്ള അരങ്ങേറ്റം കമര്‍ക്കാറ്റ് എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു. പിന്നീട് മലയാളം തമിഴ് ചിത്രങ്ങളുടെ ഭാഗമായ രക്ഷയെ മലയാളി അടുത്തറിയുന്നത്, നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ എന്ന പരമ്പരയിലെ സോഫി എന്ന കഥാപാത്രമായാണ്. നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ക്ക് ശേഷമാണ് രക്ഷ, അപര്‍ണ തമ്പി എന്ന അപ്പുവായി സാന്ത്വനം പരമ്പരയിലേക്കെത്തുന്നത്. സോഷ്യല്‍മീഡിയയില്‍ സജീവമായ രക്ഷയെ റില്‍ ടാഗ് ചെയ്തിരിക്കുന്നത് ബിജേഷ് ആവന്നൂരാണ്. നിമിഷങ്ങള്‍കൊണ്ടാണ് റീല്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്.

View post on Instagram