നിരവധി സിനിമകളിലെത്തിയെങ്കിലും അതിലുപരിയായി മലയാളികള്‍ക്ക് പ്രിയപ്പെട്ട താരമാണ് മിഥുന്‍ രമേഷ്. സീരിയലുകളിലൂടെ സിനിമയിലേക്കെത്തിയ മിഥുന്‍ ചെറുപ്പം മുതല്‍ക്കേതന്നെ മലയാള സിനിമാ മേഖലയില്‍ സജീവമായിരുന്നു. എന്നാല്‍ നടനെന്നതിനേക്കാള്‍ താരത്തെ മലയാളികള്‍ ജനഹൃദയങ്ങളില്‍ സ്ഥാപിച്ചത് മിനിസ്‌ക്രീന്‍ അവതാരകന്‍ എന്ന രീതിയിലായിരുന്നു. കോമഡി ഉത്സവത്തിന്റെ അവതാരകനായെത്തിയതോടെയാണ് കാലങ്ങള്‍ക്കുശേഷം മിഥുന്‍ വീണ്ടും മലയാളിക്ക് സ്വന്തമാകുന്നത്. ചുരുങ്ങിയകാലം കൊണ്ടുതന്നെ മലയാളികളുടെ പ്രിയപ്പെട്ട അവതാരകനാകാന്‍ മിഥുന് കഴിഞ്ഞു. സോഷ്യല്‍മീഡിയയിലും മിനിസ്‌ക്രീനിലും സജീവമായ മിഥുന്‍ മാത്രമല്ല ഭാര്യ ലക്ഷ്മിയും മകള്‍ തന്‍വിയുമെല്ലാം സോഷ്യല്‍മീഡിയയിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരാണ്.

മലയാളിയുടെ ഹാസ്യരസത്തിന്റെ പേരായി മാറിക്കഴിഞ്ഞ രമേഷ് പിഷാരടിയാണ് കഴിഞ്ഞ ദിവസം മിഥുന്‍ രമേശിന് പിറന്നാളാശംസയുമായി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ടത്. ഉറക്കെ ചിരിക്കുന്ന, പ്രിയപ്പെട്ട കൂട്ടുകാരന് പിറന്നാള്‍ ആശംസകളെന്നാണ് പിഷാരടി മിഥുന്റെ ചിത്രത്തോടൊപ്പം കുറിച്ചത്. ഉടനെതന്നെയെത്തി ചാക്കോച്ചന്റെ മാസ് കമന്റ്, ഉറക്കത്തിലും ഉറക്കെ ചിരിക്കുമെന്നാണ് മിഥുനെപ്പറ്റി ചാക്കോച്ചന്‍ പറഞ്ഞത്. അതിന് മറുപടിയെന്നോണം പിഷാരടി പറയുന്നത്, വെറും ചിരി മാത്രമല്ല അലറിയ ദിനങ്ങള്‍ വരെ ഉണ്ടായിട്ടുണ്ടെന്നാണ്. താരങ്ങളെക്കൂടാതെ നിരവധി ആളുകളാണ് മിഥുന് പിറന്നാളാശംസയുമായെത്തിയത്. പിഷാരടിയോട് സന്തോഷമറിയിച്ചുകൊണ്ട് മിഥുനും പോസ്റ്റിന് കമന്റ് ചെയ്യുന്നുണ്ട്. 'വളരെയധികം നന്ദിയുണ്ട് പിഷു, നമ്മുടെയാ ഗാങിനെ മിസ്സ് ചെയ്യുന്നുണ്ട്' എന്നാണ് മിഥുന്‍ കുറിച്ചത്.