ഒരു ഫ്രഞ്ച് പത്രത്തിന്റെ മുൻ പേജിൽ വന്ന മമ്മൂട്ടിയുടെ ചിത്രം ആണ് രമേശ് പിഷാരടി പങ്കുവച്ചിരിക്കുന്നത്. 

ലയാളികളുടെ പ്രിയ താരമാണ് നടൻ മമ്മൂട്ടി. കാലങ്ങൾ നീണ്ട തന്റെ അഭിനയ ജീവിതത്തിൽ എന്നും ഓർത്തിരിക്കാൻ ഒട്ടനവധി കഥാപാത്രങ്ങളാണ് മമ്മൂട്ടി മലയാളികൾക്ക് സമ്മാനിച്ചു കഴിഞ്ഞത്. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ഇന്നും തലമുറകളെ ഹരം കൊള്ളിച്ചു കൊണ്ടേയിരിക്കുകയാണ് ആ അത്ഭുത പ്രതിഭാസം. മറ്റേതൊരു താരങ്ങളെയും പോലെ മമ്മൂട്ടിയുടേതായി പുറത്തുവരുന്ന സിനിമ അപ്ഡേറ്റുകളും ഫോട്ടോകളും വീഡിയോകളും എല്ലാം സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടാറുണ്ട്. അത്തരത്തിൽ രമേശ് പിഷാരടി പങ്കുവച്ചൊരു ഫോട്ടോയാണ് ഇപ്പോൾ വൈറൽ ആകുന്നത്. 

ഒരു ഫ്രഞ്ച് പത്രത്തിന്റെ മുൻ പേജിൽ വന്ന മമ്മൂട്ടിയുടെ ചിത്രം ആണ് രമേശ് പിഷാരടി പങ്കുവച്ചിരിക്കുന്നത്. പത്ര കട്ടിങ്ങിലുള്ള ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം ഭാര്യ സുല്‍ഫത്തും രണ്ട് സുഹൃത്തുക്കളും ഉണ്ട്. "Big B' reaking, Mammootty ഫ്രഞ്ച് പത്രത്തിന്റെ ഫ്രണ്ട് പേജിൽ ഫ്രണ്ടിനൊപ്പം ഫ്രാൻസിൽ ഒരു ഫ്രീക്കൻ", എന്നാണ് രമേശ് പത്ര കട്ടിങ്ങിനൊപ്പം കുറിച്ചിരിക്കുന്നത്. 

പോസ്റ്റ് പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രം​ഗത്തെത്തിയത്. "71കാരൻ പയ്യൻ,ആ ഒറിജിനൽ ഫോട്ടോയും കൂടി ഇട് പിഷൂ", എന്നിങ്ങനെ പോകുന്നു കമന്റുകൾ. ഈ പോസ്റ്റ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലും വിവിധ ഫാൻസ് ​ഗ്രൂപ്പുകളിലും പ്രചരിക്കുന്നുണ്ട്. 

ബിബി 5ലെ 'തഗ്ഗ് റാണി', വീടിനും നാടിനും അഭിമാനമായവൾ; നാദിറ പണപ്പെട്ടി എടുത്തത് തെറ്റോ ? ശരിയോ ?

അതേസമയം, ബസൂക്ക എന്ന ചിത്രത്തിലാണ് മമ്മൂട്ടി അഭിനയിച്ചു കൊണ്ടിരുന്നത്. ഡിനോ ഡെന്നിസാണ് ചിത്രത്തിന്റെ സംവിധാനം. അദ്ദേഹം തന്നെയാണ് തിരക്കഥയും. മമ്മൂട്ടിക്കൊപ്പം ഗൗതം വാസുദേവ് മേനോൻ, ഷൈൻ ടോം ചാക്കോ, സണ്ണി വെയ്ൻ, ജഗദീഷ്, ഷറഫുദ്ദിൻ സിദ്ധാർത്ഥ് ഭരതൻ, ഡീൻ ഡെന്നിസ്, സ്‍ഫടികം ജോർജ്, ദിവ്യാ പിള്ള എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. കാതല്‍ എന്ന ചിത്രമാണ് അദ്ദേഹത്തിന്‍റേതായി റിലീസിന് ഒരുങ്ങുന്നത്. ജ്യോതിക ആണ് ചിത്രത്തിലെ നായിക. 

'ഞാനും ദേവുവും ഇപ്പോൾ സുഹൃത്തുക്കളാണ്'; വിഷ്ണുവുമായുള്ള അഭിമുഖം

'ഞാനും ദേവുവും ഇപ്പോൾ സുഹൃത്തുക്കളാണ്'; വിഷ്ണുവുമായുള്ള അഭിമുഖം, part 2 |Vishnu Joshi Interview