നടി, ഗായിക, നര്‍ത്തകി തുടങ്ങിയ സര്‍വ്വ മേഖലകളിലും തിളങ്ങിയതാരമാണ് രമ്യ നമ്പീശന്‍. സിനിമാ രംഗത്തെ ശക്തമായ നിലപാടുകള്‍ കൊണ്ടും താരം ശ്രദ്ധേയയാണ്. നിരവധി ചിത്രങ്ങളില്‍ ഞെട്ടിക്കുന്ന വേഷങ്ങള്‍ ചെയ്ത താരത്തിന്‍റെ പുതിയ യുട്യൂബ് ചാനലും ഹിറ്റായിരുന്നു. രമ്യ നമ്പീശന്‍ എന്‍കോര്‍ എന്ന പേരിലുള്ള ചാനലില്‍ പ്രധാനമായും വന്നുകൊണ്ടിരുന്നത് മ്യൂസിക് വീഡിയോകളായിരുന്നു. 

രമ്യ തന്നെ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്‍റെ ഇതിവൃത്തം സാമൂഹികമായി സ്ത്രീകള്‍ നേരിടുന്ന പ്രതിസന്ധികളാണ്. സഹോദരനും സംഗീത സംവിധായകനുമായ രാഹുല്‍സുബ്രഹ്മണ്യനാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. 'ഹായ് ഫ്രണ്ട്സ്, ഈ ചലിച്ചുകൊണ്ടിരിക്കുന്ന ചിത്രങ്ങള്‍ എന്നെ ഏറെ പ്രചോദിപ്പിക്കുന്നതാണ്. ഇതില്‍ നിന്നാണ് ചെറിയൊരു കുഞ്ഞു കാലടികള്‍ വയ്ക്കാന്‍ എന്നെ പ്രേരിപ്പിച്ചത്. സിനിമയുടെ എല്ലാ ചേരുവകളോടും കൂടി ഞാനൊരു ചെറി ഹ്രസ്വചിത്രം ചെയ്യുകയാണ്. എന്‍റെ ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്ന വിഷയമാണ്. അത് എന്‍റെ യുട്യൂബ് ചാനലില്‍ വൈകാതെ എത്തുമെന്നും രമ്യ നേരത്തെ കുറിച്ചിരുന്നു.

തമിഴ് സൂപ്പർ താരം വിജയ് സേതുപതിയും സംവിധായകൻ കാർ‍ത്തിക് സുബ്ബരാജും നടി മഞ്ജു വാര്യരും ചേര്‍ന്നാണ്  ഇന്ന് (തിങ്കള്‍) വൈകീട്ട് അഞ്ചിന് ചിത്രം യൂട്യൂബിൽ റിലീസ് ചെയ്യുന്നത്. രമ്യയയുടെ ആദ്യ സംവിധാന സംരഭത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.