മുംബൈ: ആരാധകർക്കേറെ ഇഷ്ടമുള്ള ബോളിവുഡ് താരങ്ങളാണ് രൺബീർ കപൂറും ആലിയ ഭട്ടും. ഇരുവരും തമ്മിൽ പ്രണയത്തിലാണെന്നും ഉടൻ വിവാഹിതരാകുമെന്നുമുള്ള വാർത്തകൾ വൻ ആഘോഷത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്. താരങ്ങൾ ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോകളും സോഷ്യൽമീഡിയയിലും വൈറലാണ്. കൂടാതെ, ബോളിവുഡിലെ ക്യൂട്ട് കപ്പിളായ ആലിലയുടെയും രൺബീറിന്റെയും വിശേഷങ്ങൾ അറിയാൻ ആരാധകർക്കടക്കം വൻ ആകാംഷയാണ്. ഇപ്പോഴിതാ, ആലിയയുടെ ഫോണിലെ വാൾപേപ്പറിൽ ആരാണ് ഉള്ളതെന്ന്  കണ്ടുപിടിച്ചിരിക്കുകയാണ് പാപ്പരാസികൾ.

രൺബീർ കപൂറിനൊപ്പമുള്ള ചിത്രമാണ് ആലിയ വാൾപേപ്പറായി വച്ചിരിക്കുന്നത്. ഇരുവരും പരസ്പരം ചുംബിക്കുന്നതാണ് ചിത്രം. തന്റെ ഉറ്റ സുഹൃത്തുക്കളായ ആകംഷ ര‍ഞ്ജനും മേഘ്ന ​ഗോയാലും പ്രധാനവേഷത്തിലെത്തുന്ന ​'ഗിൽറ്റി' എന്ന സീരിസിന്റെ സ്ക്രീനിങ്ങിനെത്തിയതായിരുന്നു ആലിയ. നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം പുറത്തിറങ്ങുന്നത്. ഇതിനിടെയാണ് ആലിയയുടെ ചിത്രത്തിനൊപ്പം പാപ്പരാസികൾ അവരുടെ മൊബൈലിന്റെ ചിത്രം കൂടെ പകർത്തിയത്. ചിത്രം വിരൾകൊണ്ട് പാതി മറിച്ചനിലയിലാണ്. എങ്കിലും ഇരുവരേയും വ്യക്തമായി കാണാനാകുണ്ടെന്നാണ് ആരാധകർ പറയുന്നത്.

 
 
 
 
 
 
 
 
 
 
 
 
 

Do you see what I see? Swipe left to know.. This literally the cutest but wanna see the picture is she looking into his eyes or they are kissing?? Btw the best!! I wanna see a vlog or an Interview on WHAT'S IN MY PHONE? with Alia Bhatt.. Drop a "❤" if u agree with me in the comment section below. . . . . . #aliabhatt #saraalikhan #salmankhan #takht #ranbirkapoor #ranlia #akshaykumar #amirkhan #kareenakapoor #hrithikroshan #jhanvikapoor #varia #varundhawan #katrinakaif #deepikapadukone #aliaabhatt #aliabhattfc #kartikaryan #aliabhattfans #shahidkapoor #vickykaushal #ranbiralia #anushkasharma #viratkohli #ranveersingh #shraddhakapoor #tigershroff #ananyapandey #sharukhkhan

A post shared by Aliabe (@fan_of_aliabe) on Mar 4, 2020 at 11:43pm PST

ഏതായാലും ആലിയയുടെ മൊബൈൽ ഫോണിൽ വച്ചിരിക്കുന്ന വാൾപേപ്പർ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. 'രാണലീല', എന്നാണ് ചിത്രത്തിന് ആരാധകർ കമന്റ് ചെയ്തിരിക്കുന്നത്. നടി സോനം കപൂറിന്റെ വിവാഹ റിസപ്ഷന് ഒരുമിച്ചെത്തിയതോടെയാണ് ആലിയയും രൺബീറും ​ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞത്. ഇതോടെ ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന വാർത്ത വ്യാപകമായി പ്രചരിക്കുകയായിരുന്നു. രൺബീർ കപൂറിനൊപ്പം ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന 'ബ്രഹ്മാസ്ത്ര' എന്ന ചിത്രത്തിന്റെ പ്രെമോഷൻ തിരക്കുകളിലാണ് ആലിയ ഇപ്പോൾ. ഡിസംബർ നാലിനാണ് ചിത്രം പ്രദർശനത്തിനെത്തുക. അമിതാഭ് ബച്ചൻ, ഡിംബിൾ ഖന്ന, മൗനി റായി, നാ​ഗർജുന അക്കിനേനി എന്നിവരാണ് ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നത്.