ആരാധകര്‍ക്കൊപ്പം നില്‍ക്കുന്ന വീഡിയോകളും ചിത്രങ്ങളും പുറത്തുവരുന്നതിനിടെ അതിലൊരു വീഡിയോ വൈറലായി. 

ലണ്ടന്‍: 1983ലെ ഇന്ത്യയുടെ ക്രിക്കറ്റ് ലോകകപ്പ് വിജയം ആസ്പദമാക്കിയുള്ള 83 ഇന്‍ ലണ്ടന്‍ എന്ന സിനിമയുടെ ഷൂട്ടിംഗിന്‍റെ തിരക്കിലാണ് റണ്‍വീര്‍ സിംഗ്. ലണ്ടനില്‍ ചിത്രീകരണം പുരോഗമിക്കുന്നതിനിടെ ആരാധകരായ ആള്‍ക്കൂട്ടം റണ്‍വീറിനെ തിരിച്ചറിഞ്ഞു. ആളുകള്‍ കൂടിയതോടെ ഒപ്പം നൃത്തം ചെയ്തും സെല്‍ഫിക്ക് പോസ് ചെയ്തും റണ്‍വീര്‍ അവരോടൊപ്പം കൂടി. 

ആരാധകര്‍ക്കൊപ്പം നില്‍ക്കുന്ന വീഡിയോകളും ചിത്രങ്ങളും പുറത്തുവരുന്നതിനിടെ അതിലൊരു വീഡിയോ വൈറലായി. ആള്‍ക്കൂട്ടത്തിലെ ഏറ്റവും പ്രായമായ തന്‍റെ ആരാധികയ്ക്ക് മുട്ടുകുത്തിയിരുന്ന് റോസാപ്പൂ നല്‍കുന്നതാണ് ആ വീഡിയോ. വീല്‍ചെയറില്‍ ഇരിക്കുന്ന പ്രായം ചെന്ന സ്ത്രീക്കാണ് റോസാ പൂ നല്‍കിയത്. പകരം ആശംസയും ചുംബനവും ആ ആരാധിക തിരിച്ച് നല്‍കി. 

Scroll to load tweet…

സൗത്ത് ഹാളിലെ ചിത്രീകരണത്തിനിടെ വാദ്യമേളങ്ങളോടെയാണ് ആരാധകര്‍ റണ്‍വീറിനെ വരവേറ്റത്. ചിത്രത്തില്‍, ലോകകിരീടം നേടിയ അന്നത്തെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ കപില്‍ ദേവായാണ് രണ്‍വീര്‍ സിംഗ് എത്തുന്നത്. കബീര്‍ ഖാനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദീപിക പദുക്കോണാണ് ചിത്രത്തില്‍ രണ്‍വീറിന്‍റെ നായികയായി എത്തുന്നത്. കപില്‍ ദേവിന്‍റെ ഭാര്യയുടെ റോളിലാണ് താരം എത്തുന്നത്. 

View post on Instagram