കൊവിഡ് കാലത്തെ ലോക്ക്ഡൗണില്‍ മനുഷ്യര്‍ അനുഭവിക്കുന്ന ചില അസ്ഥിരമായ അരക്ഷിതാവസ്ഥയെ കുറിച്ച് സംസാരിക്കുകയാണ് രശ്മിക മന്ദാന. വൈകാരികമായി എഴുതിയ കുറിപ്പില്‍ താരം തന്‍റെ അനുഭവങ്ങളിലൂടെ ആരാധകര്‍ക്ക് ഉത്തേജനം നല്‍കുകയാണ്.

വിജയ് ദേവരകൊണ്ട നായകനായ ഗീതാഗോവിന്ദം, ഡിയര്‍ കോമ്രേഡ് എന്നീ ചിത്രങ്ങളിലൂടെ തെന്നിന്ത്യയുടെ സ്വന്തം നായികയായി മാറിയ താരമാണ് രശ്മിക മന്ദാന. മലയാളത്തിലും തെലുങ്കിലും തമിഴിലുമടക്കം താരത്തിന് ഏറെ ആരാധകരുണ്ട്. താരത്തിന്‍റെ ഇന്‍സ്റ്റഗ്രാം കുറിപ്പാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. കൊവിഡ് കാലത്തെ ലോക്ക്ഡൗണില്‍ മനുഷ്യര്‍ അനുഭവിക്കുന്ന ചില അസ്ഥിരമായ അരക്ഷിതാവസ്ഥയെ കുറിച്ച് സംസാരിക്കുകയാണ് രശ്മിക. വൈകാരികമായി എഴുതിയ കുറിപ്പില്‍ താരം തന്‍റെ അനുഭവങ്ങളിലൂടെ ആരാധകര്‍ക്ക് ഉത്തേജനം നല്‍കുകയാണ്.

കുറിപ്പിങ്ങനെ..

അരക്ഷിതാവസ്ഥകള്‍, ഒരാളുടെ അനിശ്ചിതത്വും, ജിജ്ഞാസ, ആത്മവിശ്വാസമില്ലായ്മ എന്നാണ് ഗൂഗിള്‍ അരക്ഷിതാവസ്ഥകളെ വിവരിക്കുന്നത്. ഇത് മനുഷ്യരെകുറിച്ചാണെന്ന് ഞാൻ പറയും. നമ്മള്‍ നമ്മളെ കുറിച്ചും മറ്റുള്ളവരെ കുറിച്ചും അരക്ഷിതമായി ചിന്തിക്കാറുണ്ട്. വളരെ വിചിത്രമായ കാര്യങ്ങള്‍ക്കും ഒരു കഥയുമില്ലാത്ത കാര്യത്തിലും ഈ അരക്ഷിതാവസ്ഥ പ്രകടിപ്പിക്കാറുമുണ്ട്.

നമ്മള്‍ നമ്മുടെ സുഹൃത്തുക്കളോട് ചോദിക്കാറുണ്ട്, ബ്രോ ഞാന്‍ തടിച്ചോ? , മെലിഞ്ഞോ, എന്‍റെ ചര്‍മ്മം വരണ്ടോ, എണ്ണമയമാണോ, പരുക്കനായോ, ഇനിയിപ്പോ ആരെങ്കിലും നിന്‍റെ മുഖത്തെന്തുപറ്റി എന്ന് ചോദിച്ചാല്‍ തീര്‍ന്നു, അടുത്ത പത്തു ദിവസത്തേക്ക് നമ്മള്‍ പുതപ്പിനടിയിലാകും.

ഒരു കാര്യവുമില്ലാത്ത കാര്യങ്ങളില്‍ ആലോചിച്ച് നമ്മള്‍ എന്തുമാത്രം സമയമാണ് കളയുന്നതെന്ന് ഞാൻ പലപ്പോഴും അത്ഭുതപ്പെടാറുണ്ട്. പക്ഷ ഒരു മറയുമില്ലാതെ പറയാം ലോക്ക് ഡൗൺ കാലത്ത് ഞാനും ചില അരക്ഷിതാവസ്ഥ അനുഭവിക്കുന്നു. അത് എന്‍റെ ജോലിയെകുറിച്ചാണ്, അല്ല ഹൃദയത്തെകുറിച്ച്, എന്‍റെ ശരീരത്തെകുറിച്ച്, മാനസികാരോഗ്യത്തെകുറിച്ച്, ആത്യന്തികമായി എല്ലാത്തിനെകുറിച്ചും. പക്ഷേ ഞാൻ കണ്ടെത്തിയിരിക്കുന്നു, നമുക്ക് എല്ലാ കാര്യങ്ങളിലും നിയന്ത്രണമുണ്ടാകില്ല, അതിനാൽ നമുക്ക് കഴിയുന്ന കാര്യങ്ങളെ കണ്ടെത്തി ഏറ്റവും നല്ലതിനെ പുറത്തുകൊണ്ടുവരാൻ ശ്രമിക്കാം.

ഞാന്‍ പറയാന്‍ ശ്രമിക്കുന്നത് നമ്മുടെ അരക്ഷിതാവസ്ഥകളെ നമ്മുടെ ശക്തിയാക്കി മാറ്റാന്‍ ശ്രമിക്കൂവെന്നാണ്. നിങ്ങള്‍ വളരെ കറുത്തിട്ടാണെന്നോ മെലിഞ്ഞിട്ടാണെന്നോ കണ്ണുകള്‍ വലുതാണെന്നോ ആരെങ്കിലും പറഞ്ഞാല്‍ അതിനെ ശരി എന്നപറഞ്ഞ് വിടണം. നിങ്ങൾ ചെയ്യേണ്ടത് സ്വയം വിശ്വസിച്ച് അവസാനം വരെ മുന്നോട്ടുപോവുക. അരക്ഷിതാവസ്ഥ അനിവാര്യതയാണ്, അവ വന്നു പോയിക്കൊണ്ടിരിക്കും. നിങ്ങള്‍ നിങ്ങളുടെ മൂല്യം തിരിച്ചറിയുക. ഇന്നത്തേക്ക് ഇത്രമാത്രം.

View post on Instagram