ആറാംക്ലാസുമുതല്‍ ക്യാമറയ്ക്ക് മുന്നിലെത്തിയ രസ്‌ന, പാരിജാതം എന്ന പരമ്പരയിലൂടെയാണ് സീരിയല്‍ ലോകത്ത് തന്റേതായ ഇടം കണ്ടെത്തിയത്.

രുകാലത്തെ മലയാളികളുടെ സ്വീകരമുറികളിലെ സജീവ സാന്നിദ്ധ്യമായിരുന്ന പാരിജാതം പരമ്പര ആരുംതന്നെ മറന്നുകാണാന്‍ ഇടയില്ല. അതുപോലെതന്നെ പരമ്പരയിലൂടെ മലയാളിയുടെ പ്രിയപ്പെട്ട താരമായി മാറിയ താരമാണ് രസ്‌ന. അരുണ, സീമ എന്നീ ഐഡന്റിക്കല്‍ ട്വിന്‍സ് ആയിട്ടായിരുന്നു പാരിജാതത്തില്‍ രസ്‌നയുടെ പ്രകടനം. സിനിമയിലും ചെറിയ വേഷങ്ങളില്‍ അഭിനയിച്ചെങ്കിലും, രസ്‌ന എന്ന പേര് കേള്‍ക്കുമ്പോള്‍ത്തന്നെ ആരാധകരുടെ മനസ്സിലേക്ക് അരുണയും സീമയുമാണ് കടന്നുവരിക.

'സത്യ എന്ന പെണ്‍കുട്ടി' എന്ന പരമ്പരയിലെ സത്യയായെത്തുന്ന മെര്‍ഷീനയാണ് മലയാളിക്ക് പാരിജാതം വീണ്ടും ഓര്‍മ്മവരാന്‍ കാരണം. അതിന് കാരണം സത്യയായെത്തുന്നത് രസ്‌നയുടെ സഹോദരിയായ മെര്‍ഷീനയാണ്. പാരിജാതത്തിലെ ട്വിന്‍സ് ശരിക്കും ട്വിന്‍സ് തന്നെയായിരുന്നു എന്നുവരെ ആളുകള്‍ക്ക് സംശയം വരത്തക്കമാണ് രണ്ടുപേരുടേയും സാമ്യം. ഇപ്പോഴിത തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ ചേച്ചിയുമൊന്നിച്ചുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ് മെര്‍ഷീന. 

ആറാംക്ലാസുമുതല്‍ ക്യാമറയ്ക്ക് മുന്നിലെത്തിയ രസ്‌ന, പാരിജാതം എന്ന പരമ്പരയിലൂടെയാണ് സീരിയല്‍ ലോകത്ത് തന്റേതായ ഇടം കണ്ടെത്തിയത്. ബൈജു ദേവരാജിന്റെ പാരിജാതത്തിലൂടെ അഭിനയത്തിലേക്കെത്തിയ രസ്‌ന, ബൈജുവിനെ തന്നെയാണ് ജീവിതത്തിലേക്ക് ക്ഷണിച്ചതും. പാരിജാതത്തിനുശേഷം വൃന്ദാവനം, സിന്ദൂരച്ചെപ്പ് തുടങ്ങിയ പരമ്പരകളിലും രസ്‌ന എത്തിയിരുന്നു. വിവാഹശേഷം സ്‌ക്രീനില്‍നിന്നും വിട്ടുനില്‍ക്കുന്ന താരത്തെ വീണ്ടും കണ്ട സന്തോഷത്തിലാണ് ആരാധകര്‍. സാക്ഷി എന്ന പേരാണ് വിവാഹശേഷം രസ്‌ന സ്വീകരിച്ചിരിക്കുന്നത്.

View post on Instagram
View post on Instagram