ഈ ഒരു സ്വീകരണം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും ആർഡിഎക്സിന് തന്ന സപ്പോർട്ടിന് നന്ദി അറിയിക്കുന്നു എന്നുമാണ് ഷെയ്ൻ പറഞ്ഞത്. 

മുൻവിധികളെ മാറ്റി മറിച്ച് ചരിത്രം കുറിച്ചിട്ടുള്ള നിരവധി സിനിമകൾ ഉണ്ടായിട്ടുണ്ട്. അപൂർവ്വമായി വന്ന് ചേരുന്ന ഹിറ്റ് സിനിമകളാണ് അവ. രോമാഞ്ചം എന്ന ചിത്രം തന്നെ അതിന് ഏറ്റവും വലിയ ഉദാഹരണം. ഇക്കൂട്ടത്തിൽ എത്തിയ സർപ്രൈസ് ഹിറ്റായിരുന്നു 'ആർഡിഎക്സ്'. ആന്റണി വർ​ഗീസ്, ഷെയ്ൻ നി​ഗം, നീരജ് മാധവ് എന്നിവർ കസറിയ കപ്ലീറ്റ് തിയറ്റർ എന്റർ‍ടെയ്നർ ആണ് ഈ ചിത്രം. റിലീസ് ദിനം മുതൽ മികച്ച മൗത്ത് പബ്ലിസിറ്റി ലഭിച്ച ചിത്രം 50 കോടി കളക്ഷനും പിന്നിട്ട് മുന്നേറുകയാണ്. സിനിമയിലെ പ്രധാന താരങ്ങളായ ആന്റണി, ഷെയ്ൻ, നീരജ് എന്നിവർക്ക് വൻ സ്വീകാര്യതയാണ് ജനങ്ങൾ നൽകുന്നത്. ഈ അവസരത്തിൽ തങ്ങൾക്ക് ലഭിച്ച വൻ വരവേൽപ്പിൽ കണ്ണും മനസും നിറഞ്ഞിരിക്കുകയാണ് താരങ്ങൾക്ക്. 

ഓണം സമാപന ചടങ്ങിൽ ആർഡിഎക്സ് ​ഗ്യാങ് എത്തിയിരുന്നു. തിരുവനന്തപുരം കനകകുന്ന് നടന്ന പരിപാടിയുടെ വീഡിയോ വൈറൽ ആകുകയാണ്. വൻ ജനാവലിയാണ് പ്രിയ താരങ്ങളെ ഒരു നോക്ക് കാണാൻ എത്തിച്ചേർന്നിരുന്നത്. ‍'ജയിലർ ഇറങ്ങിയപ്പോൾ മന്ത്രി റിയാസ് സാറും മുഖ്യമന്ത്രി പിണറായി വിജയന്‍ സാറും സിനിമ കാണാൻ പോയിരുന്നു. അതുപോലെ നമ്മുടെ മന്ത്രിസഭയിലെ എല്ലാ മന്ത്രിമാരും കൂടി ആർഡിഎക്സ് കാണാൻ പോകണമെന്ന് വിനീതമായി അഭ്യർത്ഥിക്കുകയാണ്',എന്നാണ് ആന്റണി വർ​ഗീസ് പറയുന്നത്. ഈ ഒരു സ്വീകരണം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും ആർഡിഎക്സിന് തന്ന സപ്പോർട്ടിന് നന്ദി അറിയിക്കുന്നു എന്നുമാണ് ഷെയ്ൻ പറഞ്ഞത്. 

'ഇത്രയും ആൾക്കാരെ കണ്ടപ്പോൾ ഞങ്ങളുടെ കിളിപോയി' എന്നാണ് നീരജ് മാധവ് പറയുന്നത്. "ഒരാഴ്ച മുന്നെ വരെ ഞങ്ങളുടെ സിനിമയുടെ വിധി എന്താണെന്ന് അറിയില്ലായിരുന്നു. ഒരു കൂട്ടം ചെറുപ്പക്കാരുടെ വലിയൊരു മോഹം. ഓണത്തിന് ഒരു സിനിമ ഇറക്കുക. അതിറങ്ങി, ഇന്ന് നിങ്ങളുടെ കൂട്ടത്തിലൊരാളെ പോലെ തെരഞ്ഞെടുത്തപ്പോൾ ഒന്നെ എനിക്ക് പറയാനുള്ളൂ. ഇത് സാധാരണക്കാരുടെ വിജയം ആണ്. കേരളത്തിന് അങ്ങോളം ഇങ്ങോളം 150ഓളം ഷോകൾ. ഇന്ത്യയ്ക്ക് പുറത്തുള്ള റിലീസ്. ഞങ്ങൾക്ക് ഇതൊരു സ്വപ്ന സഞ്ചാരമാണ്", എന്നും നീരജ് മാധവ് കൂട്ടിച്ചേര്‍ത്തു. 

കനകക്കുന്നിനെ ഇളക്കി മറിച്ച് RDX ടീം | RDX Team At Kanakakunnu |Onam end | Trivandrum Onam