മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് സ്വാതി നിത്യാനന്ദ്. ഏഷ്യാനെറ്റിന്റെ ടാലന്റ് ഷോയിലൂടെയാണ് സ്വാതി അഭിനയരംഗത്തേക്ക് കടക്കുന്നത്. പിന്നീട് ചെമ്പട്ട് എന്ന പരമ്പരയിലെ ദേവിയുടെ വേഷത്തില്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തി. ജോയ്സിയുടെ ജനപ്രിയ നോവലിന്റെ സീരിയല്‍ ആവിഷ്‌ക്കാരമായ ഭ്രമണത്തിലെ കഥാപാത്രമാണ് സ്വാതിയെ ജനപ്രിയ താരമാക്കി മാറ്റിയത്. 

കഴിഞ്ഞ വർഷമായിരുന്നു സ്വാതിയുടെ വിവാഹം.  ഛായാഗ്രാഹകനായ പ്രതീഷ് നെന്മാറയാണ് സ്വാതിയുടെ ഭര്‍ത്താവ്. ഭ്രമണം എന്ന പരമ്പരയില്‍ നിന്നായിരുന്നു സ്വാതിയും പ്രതീഷും കണ്ടുമുട്ടുന്നതും മറ്റും.  ഭ്രമണത്തിന്റേത് ഉൾപ്പെടെ ക്യമറ ചലിപ്പിച്ച അറിയപ്പെടുന്ന ക്യാമറമാനായ പ്രതീഷ് നെന്മാറ.

ഇപ്പോഴിതാ എന്നത്തേയും പോലെ ഇരുവരുടെയും ചിത്രങ്ങളും സ്വാതിയുടെ കുറിപ്പുമാണ് ആരാധകർ ഏറ്റെടുക്കുന്നത്. ' കെട്ടിയോൻ ഇഷ്‍ടം.. ഞങ്ങളുടെ തിരക്കകൾ കാരണം ഒരുമിച്ച് ചെലവഴിക്കാൻ വേണ്ടത്ര സമയം  ലഭിക്കാറില്ല, പക്ഷേ എങ്ങനെയൊക്കെയോ ഞാൻ ഈ  ദിവസങ്ങൾ തള്ളിനീക്കുന്നു, ശരിക്കും, മിസ് ചെയ്യുന്നു.. വേഗം മടങ്ങിവരൂ.. എന്നായിരുന്നു സ്വാതിയുടെ കുറിപ്പ്. കുറിപ്പിന് കമന്റുകളുമായി ആരാധകർ രംഗത്തെത്തുന്നുണ്ട്.

നാമം ജപിക്കുന്ന വീട് എന്ന പരമ്പരയിലൂടെയാണ് വിവാഹത്തിനുശേഷവും സ്‌ക്രീനിൽ സ്വാതി നിറയുന്നത്.  തിരുവനന്തപുരം ഭരതന്നൂര്‍ സ്വദേശിയായ സ്വാതി നര്‍ത്തകി കൂടിയാണ്. നിരവധി വേദികളില്‍ നൃത്തപരിപാടികള്‍ അവതരിപ്പിച്ചിട്ടുള്ള സ്വാതി കുച്ചിപ്പുടിയില്‍ തുടര്‍പഠനം നടത്തുന്നുമുണ്ട്. മാര്‍ ഇവാനിയോസ് കോളേജില്‍ സാഹിത്യ ബിരുദ വിദ്യാര്‍ഥിനി കൂടിയാണ്.