തിരുവനന്തപുരം: മലയാള സിനിമാ, സീരിയല്‍ രംഗത്ത് സുപരിചിതയാണ് നടി രേഖ രതീഷ്. നിരവധി സീരിയലുകളിലൂടെ ശ്രദ്ധേയായ രേഖ മലയാളി കുടുംബ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാണ്. തന്നെക്കുറിച്ച് പ്രചരിക്കുന്ന അപവാദങ്ങളോട് പ്രതികരിക്കുകയാണ് നടി ഇപ്പോള്‍. കിടന്നുറങ്ങുകയാണെങ്കില്‍ പോലും വിവാഹം കഴിഞ്ഞെന്ന രീതിയിലുള്ള വാര്‍ത്തകളാണ് തന്നെക്കുറിച്ച് പുറത്തുവരുന്നതെന്ന് രേഖ പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നടിയുടെ വെളിപ്പെടുത്തല്‍.

തന്നെക്കുറിച്ച് പുറത്തുവരുന്ന ഗോസിപ്പുകളുടെ താഴെ വരുന്ന കമന്‍റുകള്‍ വായിക്കാറുണ്ടെന്നും ചില കമന്‍റുകള്‍ വിഷമിപ്പിക്കാറുണ്ടെന്നും രേഖ കൂട്ടിച്ചേര്‍ത്തു. 'ഞാന്‍ പോലും അറിയാതെയാണ് എന്നെപ്പറ്റിയുള്ള  വാര്‍ത്തകള്‍ വരുന്നത്. അതുകൊണ്ട് തന്നെ ഇടക്കിടെ ഞാന്‍ യൂട്യൂബ് നോക്കാറുണ്ട്.  കിടന്നുറങ്ങുകയാണെങ്കില്‍ പോലും ഞാന്‍ വേറെ കല്ല്യാണം കഴിച്ചെന്നാണ് പറയുന്നത്. എന്തെങ്കിലും അപവാദ കഥകള്‍ വന്നാല്‍ അതിന്‍റെ കമന്‍റ്  വായിക്കും. ചിലത് വായിക്കുമ്പേള്‍ സങ്കടം തോന്നും. ഒന്ന് രണ്ട് തുള്ളി കണ്ണീര്‍ പോകുമായിരിക്കും. എന്നാല്‍ പിന്നീട് ഞാന്‍ എന്‍റെ പണി നോക്കും'- രേഖ പറഞ്ഞു

'ഇതുവരെയുള്ളതില്‍ ഏറ്റവും അധികം കേട്ട ഇരട്ടപ്പേര് കൂടുതല്‍ കല്ല്യാണം കഴിച്ചവള്‍ എന്നാണ്. പുരുഷന്‍മാരില്‍ ഞാന്‍  ഏറ്റവും ശ്രദ്ധിക്കുന്നത് കട്ടി മീശയാണ്. എന്‍റെ അച്ഛന് നല്ല കട്ടി മീശ ഉണ്ടായിരുന്നത് കൊണ്ടാണ് അങ്ങനെ'- രേഖ കൂട്ടിച്ചേര്‍ത്തു.