ഷോ അവസാനത്തിലേക്ക് അടുത്തപ്പോൾ, 'ദുബൈ ചോക്ലേറ്റു'മായി ബന്ധപ്പെട്ട് വലിയ ചർച്ച നടന്നിരുന്നു.

ബി​ഗ് ബോസ് മലയാളം സീസൺ അഞ്ചിലെ സുഹൃത്തുക്കൾ ആയിരുന്നു റെനീഷയും സെറീനയും. സീരിയലിലൂടെ എല്ലാവർക്കും സുപരിചിതയാണ് റെനീഷ. എന്നാൽ ബി​ഗ് ബോസിലൂടെ മലയാളികൾക്ക് സുപരിചിതയായ ആളാണ് സെറീന ആൻ ജോൺസൺ. ഇരുവരുടെയും സൗഹൃദം ഷോയ്ക്ക് അകത്തും പുറത്തും വലിയ ചർച്ചയായിരുന്നു. ഷോ അവസാനത്തിലേക്ക് അടുത്തപ്പോൾ, 'ദുബൈ ചോക്ലേറ്റു'മായി ബന്ധപ്പെട്ട് വലിയ ചർച്ച നടന്നിരുന്നു. സെറീനയുമായുള്ള സൗഹൃദത്തെ കുറിച്ച് റെനീഷയുടെ ചേട്ടൻ പറഞ്ഞതായിരുന്നു ഈ വാക്കുകൾ. ശേഷം സെറീന- റെനീഷ ബന്ധത്തിൽ വിള്ളലും വീണിരുന്നു. ഇപ്പോഴിതാ ഷോ കഴിഞ്ഞതിന് ശേഷം ആദ്യമായി സുഹൃത്തുക്കൾ കണ്ടുമുട്ടിയിരിക്കുകയാണ്. 

"അൽ ദുബൈ ചോക്ലേറ്റ് ഇവിടെ എന്റെ അരികിലുണ്ട്.100 ദിവസത്തെ യുദ്ധത്തിന് ശേഷം ആദ്യമായാണ് ഒരു കൂടിക്കാഴ്ച", എന്നാണ് സെറീനയ്ക്ക് ഒപ്പമുള്ള വീഡിയോ പങ്കുവച്ച് റെനീഷ കുറിച്ചത്. സെറീനയെ കാണാൻ വണ്ടിയിൽ പോകുന്നതും സെറീനയെ കണ്ട ശേഷം പരസ്പരം കെട്ടിപിടിച്ച് സ്നേഹം കൈമാറുന്നതുമായ റെനീഷയെ വീഡിയോയിൽ കാണാം. 

View post on Instagram

അതേസമയം, ദുബൈ ചോക്ലേറ്റ് പരാമർശത്തിൽ വിശദീകരണവുമായി റെനീഷയുടെ ചേട്ടൻ രം​ഗത്തെത്തിയിരുന്നു. "പോയത് വൺ ഡേ ആണെങ്കിലും ദുബൈ ചോക്ലേറ്റ് മാജിക് ഹിറ്റായി. പക്ഷേ എയറിൽ പോയത് ഞാനായിരുന്നു. ഇത്രത്തോളം വലിയ ഹിന്റ് വേണ്ടായിരുന്നു. ഇങ്ങനെ ഒരു ഫേമസ് ആരും കൊതിച്ചിട്ടുണ്ടാവില്ല. പുറത്തുള്ള കാര്യങ്ങൾ ബി​ഗ് ബോസിനകത്ത് പറയരുതെന്ന് അവർ മുന്നറിയിപ്പ് തന്നിരുന്നു. സെറീനയോടുള്ള കൂട്ടുകെട്ടിനെ പറ്റിയല്ല ഞാൻ പറഞ്ഞത്. അതല്ല ഞാൻ ഉദ്ദേശിച്ചത്. ഫസ്റ്റ് രണ്ട് ആഴ്ചയിൽ വളരെ നല്ല പെർഫോമൻസ് ആയിരുന്നു റെനീഷയുടേത്. പക്ഷേ പിന്നീട് ആ ​ഗ്രാഫ് താഴോട്ട് വന്നു. അതിന് കാരണം ഫ്രണ്ട്ഷിപ്പിന്റെ സർക്കിളിൽ വന്നത് കൊണ്ടാണ്. ഞാൻ അവിടെ ഫ്രണ്ട്ഷിപ്പ് സർക്കിളിൽ പെടണ്ട എന്നാണ് ഉദ്ദേശിച്ചത്. ഒരുപാട് പേരുടെ മനസിൽ ഇക്കാര്യം ഉണ്ടായിരുന്നിരിക്കണം. അതുകൊണ്ടാണ് ദുബായ് ചോക്ലേറ്റിന് ഇത്രയും ഹൈപ്പ് കിട്ടിയത്", എന്നാണ് സഹോദരൻ പറഞ്ഞിരുന്നത്. 

സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ വിവാഹിതയാകുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം.
.Asianet News Live |Malayalam Live News|ഏഷ്യാനെറ്റ് ന്യൂസ് ലൈവ്|Kerala Live TV News