2023 ജൂലൈ അഞ്ചിന് ആയിരുന്നു കേരളക്കരയെ ഒന്നാകെ നടുക്കിക്കൊണ്ട് കൊല്ലം സുധിയുടെ മരണവാർത്ത പുറത്തുവന്നത്.

തുല്യകലാകാരൻ കൊല്ലം സുധി വിട പറഞ്ഞിട്ട് ഒരു വർഷം തികയാൻ പോകുകയാണ്. സുധിയുടെ മരണം നൽകിയ ആഘാതത്തിൽ നിന്നും കരകയറുകയാണ് ഭാര്യ രേണുവും രണ്ട് മക്കളും. ഇന്നിതാ സുധിയുടെ പിറന്നാളാണ്. ഇന്നേദിവസം രേണു സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റുകൾ ഓരോരുത്തരുടെയും കണ്ണിനെ ഈറനണിയിക്കുകയാണ്. 

"രാത്രി..മുറിയിൽ മുഴുവൻ മുല്ലപ്പൂവിന്റെ മണം ആയിരുന്നു..അറിയാം വന്നു എന്ന്..ഹാപ്പി ബർത്ത്ഡേ സുധിച്ചേട്ടാ..നിങ്ങളെ ഞാൻ ആഴത്തിൽ മിസ് ചെയ്യുന്നുണ്ട്, സ്നേഹിക്കുന്നു..", എന്നാണ് സുധിക്കൊപ്പമുള്ള ഫോട്ടോ പങ്കുവച്ച് രേണു കുറിച്ചത്. സുധിയെ താൻ ഒത്തിരി മിസ് ചെയ്യുന്നുവെന്നും എന്നും ആ ഓർമകൾ തന്നെ ഉള്ളിൽ നിറഞ്ഞുനിൽക്കുമെന്നും മറ്റൊരു പോസ്റ്റിൽ ഇവർ കുറിക്കുന്നുണ്ട്. 

View post on Instagram

2023 ജൂലൈ അഞ്ചിന് ആയിരുന്നു കേരളക്കരയെ ഒന്നാകെ നടുക്കിക്കൊണ്ട് കൊല്ലം സുധിയുടെ മരണവാർത്ത പുറത്തുവന്നത്. ഒരു പരിപാടി കഴിഞ്ഞ് മടങ്ങവെ സുധിയും സംഘവും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെടുക ആയിരുന്നു. ബിനു അടിമാലി, മഹേഷ് കുഞ്ഞുമോൻ തുടങ്ങിയവരും സുധിക്കൊപ്പം ഉണ്ടായിരുന്നു. അപകടം നടന്ന് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും സുധിയുടെ മരണം സ്ഥിതിരീകരിക്കുക ആയിരുന്നു. 

വമ്പന്മാർ വീഴുന്നു, പണം വാരി തുടങ്ങി ടർബോ; ​'ഗുരുവായൂരമ്പല നടയി'ലിനെ മറികടന്നു, മുന്നിലുള്ളത് 5സിനിമകൾ മാത്രം

സുധി മരിച്ച ശേഷം താന്‍ കേട്ട പഴികളെ കുറിച്ച് അടുത്തിടെ രേണു പറഞ്ഞത് ഏറെ ശ്രദ്ധനേടിയിരുന്നു. "സുധിച്ചേട്ടൻ മരിച്ച് ഒരുവർഷം ആകും മുൻപെ ഞാൻ വേറെ വിവാഹം കഴിക്കും. കിച്ചുവിനെ(മൂത്ത മകൻ)അടിച്ചിറക്കും തുടങ്ങി ഒത്തിരി നെ​ഗറ്റീവുകൾ ഞാൻ കേട്ടതാണ്. എനിക്ക് ഒന്നേ പറയാനുള്ളൂ. ഞാൻ വേറെ വിവാഹം കഴിക്കത്തില്ല. കൊല്ലം സുധിച്ചേട്ടന്റെ ഭാ​ര്യ ആയിട്ട് തന്നെ ജീവിതകാലം മുഴുവൻ നിൽക്കാൻ ഞാൻ ആ​ഗ്രഹിക്കുന്നു", എന്നാണ് രേണു അന്ന് പറഞ്ഞത്. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..