ഹരിഹരന്റെ സംവിധാനത്തിൽ ജോമോൾ, ചഞ്ചൽ, ശരത്, അനൂപ്, രശ്മി സോമൻ എന്നിവർ പ്രധാനവേഷങ്ങളിൽ എത്തിയ ചിത്രമാണ് എന്ന് സ്വന്തം ജാനകിക്കുട്ടി. 1998-ൽ ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ ബാനറിൽ പിവി ഗംഗാധരൻ നിർമ്മിച്ച ഈ ചിത്രത്തിന് രചന നിര്‍വഹിച്ചത് എംടി വാസുദേവൻ നായർ ആയിരുന്നു.

നിരവധി സിനിമകളിലൂടെയും അതിലുപരി മിനിസ്ക്രീനിലൂടെയും പ്രേക്ഷകരുടെ മനം കവര്‍ന്ന രശ്മി സോമന്‍ പങ്കുവച്ച ഒരു ചിത്രമാണ് എന്ന് സ്വന്തം ജാനകിക്കുട്ടിയെ കുറിച്ച് ഓര്‍മപ്പെടുത്തിയത്. അന്ന് ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തിയ  രശ്മി കൂടിയുള്ള ചിത്രമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. കുറച്ചുകാലം അഭിനയ രംഗത്തുനിന്ന് മാറിനിന്ന രശ്മി അടുത്തിടെയാണ് അനുരാഗം എന്ന പരമ്പരയിലൂടെയാണ് തിരിച്ചെത്തിയത്.  

സോഷ്യല്‍ മീഡിയയില്‍ സജീവമായ രശ്മി പങ്കുവച്ച ചിത്രത്തിന് താഴെ നൊസ്റ്റാള്‍ജിയ എന്ന കമന്‍റുമായ ജോമോളും എത്തിയിട്ടുണ്ട്. രശ്മിയ്‌ക്കൊപ്പം നടി ജോമോളും ചഞ്ചലുമാണ് ഫോട്ടോയിലുള്ളത്. ചിത്രത്തിലെ ജാനകിക്കുട്ടിയോട് സ്‌നേഹമുള്ള യക്ഷിയും മുഖ്യ ശത്രുവായ സരോജിനിയും ചേര്‍ന്നുള്ള ഷൂട്ടിങ് ലൊക്കേഷന്‍ ചിത്രമായിരുന്നു രശ്മി പങ്കുവച്ചത്.