റിഷഭ് ഷെട്ടിയുടെ ഹിറ്റ് ചിത്രമായ 'കാന്താര'യുടെ പോസ്റ്റർ ഉപയോഗിച്ചുള്ള റെസ്റ്റോറന്റിന്റെ പരസ്യം വൈറല്‍. സിനിമയിലെ നായകൻ്റെ വാളിന് പകരം അൽഫാമും, പരിചയ്ക്ക് പകരം റൈസ് പാത്രവും ചേർത്താണ് 'കാന്താരി അൽഫാം മന്തി' എന്ന വിഭവം ഇവർ അവതരിപ്പിച്ചിരിക്കുന്നത്.

തെന്നിന്ത്യൻ സിനിമാലോകത്തെ ചർച്ചാ വിഷയം ഇപ്പോൾ കാന്താര ചാപ്റ്റർ 1 ആണ്. ആദ്യ ഭാ​ഗം സൂപ്പർ ഹിറ്റായെങ്കിൽ രണ്ടാം ഭാ​ഗം ബ്ലോക് ബസ്റ്ററിലേക്ക് കുതിക്കുകയാണ്. റിഷഭ് ഷെട്ടി എന്ന നടന്റെ മാത്രമല്ല, സംവിധായകന്റെ ബ്രില്യൻസും എടുത്തു കാണിക്കുന്ന സിനിമയാണ് കാന്താര ചാപ്റ്റർ 1 എന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്. ബോക്സ് ഓഫീസിൽ അടക്കം വൻ കളക്ഷൻ നേടി മുന്നേറുന്ന ചിത്രവുമായി ബന്ധപ്പെട്ടൊരു പരസ്യം സോഷ്യലിടത്ത് ശ്രദ്ധനേടുകയാണ്.

അൽഫാം മന്തിയുടെ പരസ്യമാണിത്. തീ​ഗോളത്തിന്റെ പശ്ചാത്തലത്തിൽ വാളും പരിചയുമായി ആക്രേശിച്ച് കൊണ്ട് ഋഷഭ് വരുന്നൊരു പോസ്റ്ററുണ്ട്. ആ പോസ്റ്ററാണ് പരസ്യത്തിന് വേണ്ടി റസ്റ്റോറന്റ് ജീവനക്കാൻ ഉപയോ​ഗിച്ചിരിക്കുന്നത്. വാളിന് പകരം അൽഫാമും പരിചയ്ക്ക് പകരെ നിറയെ റൈസുള്ള പാത്രവുമായുള്ള ഋഷഭ് ആണ് പോസ്റ്ററിനുള്ളത്. കാന്താരി അൽഫാം മന്തി എന്നാണ് ഇതിന്റെ പേര്. മലപ്പുറം, കോഴിക്കോട്, ബാം​ഗ്ലൂർ എന്നിവടങ്ങളിലുള്ള 'nadawi mandi' എന്ന റസ്റ്റോറന്റിലേതാണ് പരസ്യം. വൈറലായതിന് പിന്നാലെ പരസ്യം സോഷ്യല്‍ മീഡിയയില്‍ നിന്നും ഡിലീറ്റ് ചെയ്തിട്ടുണ്ട്.

ഓഗസ്റ്റ് 2ന് റിലീസ് ചെയ്ത ചിത്രമാണ് കാന്താര ചാപ്റ്റര്‍ 1. കാന്തരയുടെ പ്രിക്വലായി റിലീസ് ചെയ്ത ചിത്രം പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത് വന്‍ ദൃശ്യവിരുന്നായിരുന്നു. ഋഷഭ് ഷെട്ടി നടനും സംവിധായകനായും രചയിതാവായും തിളങ്ങിയ ചിത്രത്തില്‍ മലയാളത്തിന്‍റെ ജയറാമും പ്രധാന വേഷത്തില്‍ എത്തിയിരുന്നു. രുഗ്മിണി വസന്ത് ആയിരുന്നു നായിക വേഷത്തില്‍ എത്തിയത്. ഹോംബാലെ ഫിലിംസ് നിര്‍മിച്ച ചിത്രം ബോക്സ് ഓഫീസില്‍ വന്‍ പ്രതികരണം നേടുകയാണ്. സാക്നില്‍ക്കിന്‍റെ റിപ്പോര്‍ട്ട് പ്രകാരം 415 കോടി രൂപയാണ് കാന്താര 2 കളക്ട് ചെയ്തിരിക്കുന്നത്. ആറ് ദിവസത്തെ കളക്ഷനാണിത്. 

Asianet News Live | Ahmedabad Plane Crash | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്