2018ൽ സഞ്ജന സാംഘ്‌വി എന്ന നടിയിൽനിന്ന് സുശാന്ത് ‘മി ടൂ’ ആരോപണം നേരി‌ട്ടത്. പലരും അത് സത്യമാണെന്ന് തെറ്റിദ്ധരിച്ചു. എന്നാൽ ഒന്നര മാസം കഴിഞ്ഞപ്പോൾ സഞ്ജന തന്നെ ഇക്കാര്യത്തിൽ വിശദീകരണം നൽകിയിരുന്നു. 

മുംബൈ: നടൻ സുശാന്ത് സിങ് രാജ്പുത്തിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് വാര്‍ത്തകളില്‍ നിറയുന്ന വ്യക്തിയാണ് കാമുകി റിയ ചക്രവർത്തി. നിരവധി ആരോപണങ്ങള്‍ കഴിഞ്ഞ കുറച്ചു ദിവസമായി ഇവര്‍ക്കെതിരായ ദേശീയ മാധ്യമങ്ങളിലും മറ്റും ഉയരുന്നുണ്ട്. ഇപ്പോള്‍ ഇതിനെല്ലാം മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് റിയ. എന്‍ഡി ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് റിയയുടെ വെളിപ്പെടുത്തലുകള്‍. ഇതില്‍ പ്രധാനപ്പെട്ടത്, സുശാന്ത് ‘മി ടൂ’ ആരോപണം നേരി‌ട്ടിരുന്നുവെന്നും. ഇത് ഇദ്ദേഹത്തെ തളര്‍‍ത്തിയരുന്നു എന്നതുമാണ്.

2018ൽ സഞ്ജന സാംഘ്‌വി എന്ന നടിയിൽനിന്ന് സുശാന്ത് ‘മി ടൂ’ ആരോപണം നേരി‌ട്ടത്. പലരും അത് സത്യമാണെന്ന് തെറ്റിദ്ധരിച്ചു. എന്നാൽ ഒന്നര മാസം കഴിഞ്ഞപ്പോൾ സഞ്ജന തന്നെ ഇക്കാര്യത്തിൽ വിശദീകരണം നൽകിയിരുന്നു. ഈ ആരോപണം അദ്ദേഹത്തെ ഏറെ വേട്ടയാടിയിരുന്നു. രോഹിണി അയ്യർ എന്ന വനിതയുമായും ചെറിയ പ്രശ്നങ്ങളുണ്ടായിരുന്നു. ഇവർ ഇടയ്ക്ക് സന്ദേശമയയ്ക്കുന്നതു പോലും സുശാന്തിനെ ആശങ്കപ്പെടുത്തിയിരുന്നു.

സുശാന്തിന്റെ മാനേജരായിരുന്ന ദിഷയുടെ മരണവുമായി സുശാന്തിന്റെ മരണത്തിനു ബന്ധമുണ്ടെങ്കിൽ അതും അന്വേഷണത്തിലൂടെ പുറത്തുവരണം. ദിഷയെ ഒരിക്കൽ മാത്രമാണു ഞാൻ കണ്ടിട്ടുള്ളത്. മറ്റു ബന്ധങ്ങളൊന്നുമുണ്ടായിരുന്നില്ല. 10 മിനിറ്റ് മാത്രമാണ് ആകെ സംസാരിച്ചിട്ടുള്ളത്. അതും തൊഴിൽപരമായ കാര്യങ്ങൾ മാത്രം. പിന്നീട് സുശാന്തിന് പുതിയ മാനേജർ വരികയും ചെയ്തുവെന്നും റിയ പറയുന്നു.

ശിവസേന നേതാവ് ഉദ്ധവ് താക്കറെ, ലഹരി ഇടപാട്, സുശാന്തിന്റെ സ്റ്റാഫിനെ മാറ്റൽ, മോർച്ചറി സന്ദർശനം, ബോളിവുഡ് മാഫിയ, മുംബൈ പൊലീസിന്‍റെ സഹായം റിയയ്ക്ക് ലഭിച്ചോ തുടങ്ങിയ അടുത്ത കാലത്ത് ആരോപണം ഉയര്‍ന്ന വിഷയങ്ങളില്‍ എല്ലാം റിയ ആദ്യമായി പ്രതികരണം നടത്തി.