അന്തരിച്ച നടൻ കൊച്ചിൻ ഹനീഫയുടെ കുടുംബത്തിന്റെ പുതിയ വീട് മമ്മൂട്ടിയും ഭാര്യ സുൽഫത്തും സന്ദർശിച്ചിരുന്നു. സന്ദർശനവേളയിൽ സുൽഫത്ത് കാണിച്ച എളിമയെയും കരുതലിനെയും കുറിച്ച് ഹനീഫയുടെ ഭാര്യാസഹോദരൻ ഫിറോസ് മാളിയേക്കൽ പങ്കുവെച്ചു.

ലയാളത്തിന്റെ പ്രിയ താരമാണ് മമ്മൂട്ടി. കാലങ്ങളായുള്ള അഭിനയ ജീവിതത്തിൽ ഒട്ടനവധി വ്യത്യസ്ത വേഷങ്ങളിൽ എത്തി മലയാളികളെ ഞെട്ടിച്ച മമ്മൂട്ടിയുടെ ഏറ്റവും വലിയ പിന്തുണ ഭാര്യ സുൽഫത്താണ്. എന്തിനും ഏതിനും മമ്മൂട്ടിയുടെ നിഴലായി കൂടെ നടക്കുന്ന സുൽഫത്തിനെ കുറിച്ച് കൊച്ചിൻ ഹനീഫയുടെ ഭാര്യാസഹോദരൻ ഫിറോസ് മാളിയക്കൽ പറഞ്ഞ വാക്കുകൾ ഇപ്പോൾ ശ്രദ്ധനേടുകയാണ്. 16 വർഷത്തെ വാടക വീട്ടിലെ ജീവിതത്തിന് ശേഷം കൊച്ചിൻ ഹനീഫയുടെ കുടുംബം കഴിഞ്ഞ മാസം സ്വന്തം വീട്ടിലേക്ക് താമസം മാറിയിരുന്നു. മമ്മൂട്ടിയും സുൽഫത്തും വീട് സന്ദർശനത്തിനും എത്തി. ഇതേകുറിച്ചാണ് ഫിറോസ് പറയുന്നത്.

ഫിറോസ് മാളിയക്കലിന്റെ വാക്കുകൾ ഇങ്ങനെ

കൊച്ചിന്‍ ഹനീഫയുടെ പുതിയ വീട് സന്ദര്‍ശിച്ച മമ്മൂക്കയും കുടുംബവും. എല്ലാവരും മമ്മൂക്കയെ ഫോക്കസ് ചെയ്തപ്പോള്‍ എന്‍റെ ശ്രദ്ധപോയത് മറ്റൊരു വ്യക്തിയിലേക്കാണ്. ഇന്ത്യയിലെ മെഗാ സ്റ്റാര്‍, ഇന്ത്യയിലെ മോസ്റ്റ് ഹാന്‍സം ഹീറോയുടെ ഭാര്യ. നിഴല്‍ പോലെ മമ്മൂക്കയുടെ കൂടെ നടക്കുന്ന, അവരുടെ എളിമ, സിമ്പ്ലിസിറ്റി, വസ്ത്രധാരണ, സംസാരം, പരിചരണം ഒന്നും പറയാന്‍ വാക്കുകളില്ല. എന്നെ കണ്ട ഉടന്‍ തന്നെ പെങ്ങളെ ചേര്‍ത്ത് പിടിക്കണമെന്ന് പറഞ്ഞു. മമ്മൂക്ക കുട്ടികളുമായി ഫോട്ടോ എടുക്കുന്ന സമയത്ത് ഞാനാണ് വീഡിയോ എടുത്തത്. അറിയാതെ അവരിലേക്ക് പോയി. കാരണം മക്കളേ ഒന്നുകൂടി ചേര്‍ത്ത് പിടിക്കൂവെന്ന് അവര്‍ പറയുന്നുണ്ടായിരുന്നു. മമ്മൂക്ക സെല്‍ഫി എടുക്കുന്ന സമയത്ത് ഓടി വന്ന് മക്കളെ കെട്ടിപ്പിടിച്ചു. പോകുന്ന സമയത്ത് സമ്മാനങ്ങള്‍ കൊടുത്തു. എന്‍റെ പെങ്ങളോട് ആശ്വാസത്തോടെ പറഞ്ഞു 'കൂടെ ഉണ്ടാവും ഞാനും മമ്മൂക്കയും'.

ഇറങ്ങുന്ന സമയത്ത് ആന്‍റോ അറിയാതെ ഭാഭി എന്ന് വിളിച്ചപ്പോള്‍ അറിയാതെ എന്‍റെ ഉള്ളും വിളിച്ച് പോയി 'ഭാഭി ശ്രദ്ധിച്ച് ഇറങ്ങണേ' എന്ന്. മമ്മൂക്ക ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ടായിരുന്നു അമ്മയെ പോലെ തന്നെ നമ്മുടെ ഭാര്യയേയും ബഹുമാനിക്കണം, സ്നേഹിക്കണം എന്ന്. ഭാര്യ ആണ് പിന്നീട് അമ്മയാകുന്നത് എന്ന്. എന്‍റെ ഏറ്റവും ഇഷ്ടപ്പെട്ട, സുന്ദരിയായ പെണ്ണ് അതെന്‍റെ ഭാര്യ ആണെന്നും മമ്മൂക്ക പറഞ്ഞിരുന്നു. തീര്‍ച്ചയായും അവരുടെ സ്നേഹവും കെയറും സന്തോഷവും കണ്ട സമയത്ത് മമ്മൂക്കയുടെ ഭാഗ്യം അവര്‍ തന്നെയാണ് എന്ന് മനസിലായി. രണ്ട് പേര്‍ക്കും ദീര്‍ഘായുസ് നേരുന്നു.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming