നടിയും നർത്തകിയുമായ സൗഭാഗ്യ വെങ്കിടേഷ്, സമൂഹമാധ്യമങ്ങളിൽ തരംഗമായ 'കല്യാണി' പാട്ടിന് ചെയ്ത നൃത്തം വൈറലായി. 'ഒരു കുട്ടിയുടെ അമ്മയായ കല്യാണി' എന്ന അടിക്കുറിപ്പോടെ പോസ്റ്റ് ചെയ്ത വീഡിയോ, മണിക്കൂറുകൾക്കകം ഒരു മില്യണിലധികം ആളുകളാണ് കണ്ടത്.

മൂഹമാധ്യമങ്ങളിൽ തരംഗമായ 'കല്യാണി' പാട്ടിന് നൃത്തച്ചുവടുകളുമായി നടിയും നർത്തകിയും ഇൻഫ്ളുവൻസറുമായ സൗഭാഗ്യ വെങ്കിടേഷ്. കറുപ്പ് നിറമുളള വസ്ത്രമണിഞ്ഞാണ് സൗഭാഗ്യയുടെ ഡാൻസ്. 'ഒരു കുട്ടിയുടെ അമ്മയായ കല്യാണി' എന്ന അടിക്കുറിപ്പോടെയാണ് സൗഭാഗ്യ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. പോസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കകം ഒരു മില്യനിനേറെ ആളുകളാണ് വീഡിയോ കണ്ടത്. സെലിബ്രിറ്റികളടക്കം നിരവധിപ്പേര്‍ വീഡിയോയില്‍ ലൈക്കും കമന്റും ചെയ്തിട്ടുണ്ട്. എല്ലാത്തരം ഡാൻസും സൗഭാഗ്യക്ക് വഴങ്ങുമെന്നും ഒന്നിലേറെ തവണ വീഡിയോ കണ്ടു എന്നുമാണ് ആരാധകർ കമന്റ് ചെയ്യുന്നത്. ദിനം പ്രതി സൗഭാഗ്യയുടെ കോൺഫിഡൻസ് ലെവൽ കൂടുകയാണെന്നും കണ്ടാൽ ഒരു കുട്ടിയുടെ അമ്മയാണെന്ന് പറയുകയേ ഇല്ലെന്നും ചിലർ പറയുന്നു.

സമൂഹമാധ്യമങ്ങളിൽ അടുത്തിടെ ഹിറ്റ് ആയ പാട്ടാണ് 'കല്യാണി'. 2025 ൽ പുറത്തിറങ്ങിയ ഈ ആൽബത്തിന്റെ പുതിയ പതിപ്പ് അണിയറപ്രവർത്തകർ വീണ്ടും ഇറക്കുകയായിരുന്നു. പുതിയ പതിപ്പിൽ ശ്രേയ ഘോഷാലും പാടുന്നുണ്ട്. ഒറിജിനല്‍ ട്രാക്ക് പാടിയ അര്‍ജുന്‍, കെഡിഎസ്, ഫിഫ്റ്റി 4, റോൺ എന്നിവർക്കൊപ്പമാണ് ശ്രേയ ഘോഷാലും ഗാനം ആലപിക്കുന്നത്. സാനിയ അയ്യപ്പനാണ് പുതിയ പതിപ്പിലെ നൃത്ത രംഗത്തിൽ പ്രത്യക്ഷപ്പെടുന്നത്. സെലിബ്രിറ്റികളടക്കം നിരവധിപ്പേരാണ് ‘കല്യാണി’യുടെ റീമിക്സിന് റീൽ ചെയ്യുന്നത്. 51 മില്യൻ കാഴ്ചക്കാരെയും കടന്ന് തരംഗമാവുകയാണ് ഈ ഗാനം. സുഹാസ് മൊയ്തീനും റാപ്പർ ഫിഫ്റ്റി 4ഉം റോണും ചേർന്നാണ് ഗാനത്തിന് വരികളെഴുതിയത്.

അഭിനേത്രി, നര്‍ത്തകി, സോഷ്യല്‍ മീഡിയ താരം എന്നി നിലകളിലെല്ലാം പ്രശസ്തയാണ് നടിയും നര്‍ത്തകിയുമായ താര കല്യാണിന്റെ മകള്‍ സൗഭാഗ്യ. നടനും സോഷ്യല്‍ മീഡിയ താരവുമായ അര്‍ജുന്‍ സോമശേഖരനാണ് സൗഭാഗ്യയുടെ ഭര്‍ത്താവ്. ഇരുവര്‍ക്കും സുദര്‍ശന എന്ന ഒരു മകളുണ്ട്.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming