Asianet News MalayalamAsianet News Malayalam

'അവന്‍ വിവാഹിതനാണ്, രണ്ട് കുട്ടികളുടെ അച്ഛനാണ്' എന്നുവരെ കേട്ടു; അലി ഫസലുമായുള്ള വിവാഹത്തെക്കുറിച്ച് റിച്ച

ചിത്രത്തിന്‍റെ പ്രമോഷന്‍റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലാണ് റിച്ച ഛദ്ദ അലിയുമായുള്ള ബന്ധത്തെ സ്വന്തം വീട്ടില്‍ അമ്മയ്ക്ക് മുന്നില്‍ അവതരിപ്പിച്ചപ്പോഴുള്ള പ്രതികരണം പങ്കുവച്ചത്. 

richa chadha reviled how her mother reacted to her relationship with ali fazal vvk
Author
First Published Oct 20, 2023, 10:55 AM IST

മുംബൈ: ഏറെ താരജോഡികളുണ്ട് ബോളിവുഡില്‍ അതില്‍ എന്നും വ്യത്യസ്തത പുലര്‍ത്തിയവരാണ് അലി ഫസവും, റിച്ച ഛദ്ദയും. ഒന്നിച്ച് വളരെക്കാലത്തെ ലിവിംഗ് റിലേഷന് ശേഷം 2020ലാണ് ഇരുവരും വിവാഹിതരായത്. അതും സ്പെഷ്യല്‍ മ്യാരേജ് ആക്ട് പ്രകാരം.ഇതിനെക്കുറിച്ച് പിന്നീട് മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ ഞങ്ങളെപ്പോലുള്ളവരുടെ സൌകര്യത്തിന് വേണ്ടിയല്ലെ ഇത്തരം ഒരു സംവിധാനം എന്നാണ് റിച്ച പറയുന്നത്.

അലിയും റിച്ചയും ആദ്യമായി ഒന്നിച്ചത് 2013ലെ ഫുക്രി എന്ന ചിത്രത്തിലാണ്. ഇതിന്‍റെ ലോക്കേഷനില്‍ വച്ചാണ് ഇരുവരും പരിചയമാകുന്നതും പ്രണയത്തിലാകുന്നതും. അതിന് ശേഷം ഒന്നിച്ച് ജീവിക്കാന്‍ തുടങ്ങി. 2020ലാണ് വിവാഹം കഴിച്ചത്. ഇപ്പോള്‍ ഫുക്രി 3യില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരിക്കുകയാണ്. 

ചിത്രത്തിന്‍റെ പ്രമോഷന്‍റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലാണ് റിച്ച ഛദ്ദ അലിയുമായുള്ള ബന്ധത്തെ സ്വന്തം വീട്ടില്‍ അമ്മയ്ക്ക് മുന്നില്‍ അവതരിപ്പിച്ചപ്പോഴുള്ള പ്രതികരണം പങ്കുവച്ചത്. 

"നിനക്ക് അറിയുമോ അലി വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമാണ്" എന്നാണ് അമ്മ തന്നോട് ആദ്യം തന്നെ പറഞ്ഞതെന്നാണ് റിച്ച പറയുന്നത്. ബന്ധുക്കളില്‍ നിന്ന് നിന്‍റെ വിവാഹവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ വന്നാല്‍ ഞാന്‍ എന്ത് പറയും എന്നും അമ്മ ചോദിച്ചെന്ന് റിച്ച പറയുന്നു. മകള്‍ ഒരു അന്യമതസ്ഥനുമായി പ്രണയത്തിലാണെന്ന് പറഞ്ഞാല്‍ മതിയെന്നാണ് ഞാന്‍ അമ്മയ്ക്ക് നല്‍കിയ മറുപടിയെന്ന്  റിച്ച പറയുന്നു. എന്നാല്‍ ഈ ബന്ധത്തില്‍ നിന്നും പിന്തിരിപ്പിക്കാനോ മറ്റൊരു വിവാഹത്തിന് നിര്‍ബന്ധിക്കുകയോ തന്‍റെ മാതാപിതാക്കള്‍ ചെയ്തില്ലെന്ന് റിച്ച പറയുന്നു.

ഞാനും അലിയും ഇടത്തരം കുടുംബത്തില്‍ നിന്നാണ് വരുന്നത്. അതിനാല്‍ തന്നെ ജീവിത അവസ്ഥ, എങ്ങനെ ചിലവഴിക്കണം ഈ കാര്യങ്ങളില്‍ എല്ലാം ഒരേ മനസാണ്. അതേ സമയം 2020 ല്‍ വിവാഹം കഴിച്ചെങ്കിലും 2022 ല്‍ താര ദമ്പതികള്‍ ഒരു വിവാഹാഘോഷ പാര്‍ട്ടി നടത്തിയിരുന്നു. ഇതിന്‍റെ വീഡിയോ ഒരു ഡോക്യുമെന്‍ററിയായി ഇറക്കാനിരിക്കുകയാണ് ഇവര്‍. റിയാലിറ്റി എന്നാണ് ഇതിന്‍റെ പേര്. 

ജയിലറിലെ മാസിന് ശേഷം, ശിവണ്ണയുടെ മാസ് : 'ഗോസ്റ്റ്' ആദ്യപ്രതികരണങ്ങളും, ആദ്യദിന കളക്ഷനും ഇങ്ങനെ.!

ലിയോയ്ക്ക് ക്ലാഷ് വച്ച് ബോക്സോഫീസ് വിറപ്പിച്ച് ബാലയ്യ; 'ഭഗവന്ത് കേസരി' ആദ്യ ദിനം നേടിയ കളക്ഷന്‍ ഞെട്ടിക്കും.!

Follow Us:
Download App:
  • android
  • ios